ത​​​ല​​​ശേ​​​രി: വാ​​​ഹ​​​ന​​​ത്തി​​​നു നേ​​​രെ​​​യു​​​ണ്ടാ​​​യ ക​​​ല്ലേ​​​റി​​​ൽ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കോ​​​ട​​​തി കു​​​റ്റ​​​ക്കാ​​​ര​​​ല്ലെ​​​ന്നു ക​​​ണ്ട് വെ​​​റു​​​തെ വി​​​ട്ടു.

കെ.​​​ടി. ജ​​​യ​​​കൃ​​​ഷ്ണ​​​ൻ ബ​​​ലി​​​ദാ​​​ന ദി​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ​​​ഞ്ച​​​രി​​​ച്ച വാ​​​ഹ​​​ന​​​ത്തി​​​ന് ക​​​ല്ലെ​​​റി​​​ഞ്ഞ​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്ന് ചെ​​​ക്യാ​​​ട് മ​​​ണ​​​ക്ക​​​ട​​​വി​​​ലെ കെ.​​​കെ.​​​രാ​​​ജ​​​ൻ (55) കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന കേ​​​സി​​​ൽ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ഇ​​​രി​​​വേ​​​രി​​​യി​​​ലെ പു​​​തി​​​യ പു​​​ര​​​യി​​​ൽ വി​​​നോ​​​ദ് കു​​​മാ​​​ർ (48 ), ച​​​പ്പാ​​​ര​​​പ്പ​​​ട​​​വി​​​ലെ കെ.​​​പി. ശ്രീ​​​ജേ​​​ഷ് (41), ഇ​​​രി​​​വേ​​​രി​​​യി​​​ലെ പാ​​​റേ​​​ൽ വീ​​​ട്ടി​​​ൽ പി.​​​ഹാ​​​രി​​​സ് (32), കൂ​​​വേ​​​രി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ടി.​​​പി. പ്ര​​​ശോ​​​ഭ് (36), പു​​​തി​​​യ പു​​​ര​​​യി​​​ൽ മ​​​നു​​​കു​​​മാ​​​ർ (33), പി.​​​കെ. വി​​​ശാ​​​ഖ് (35), ടി.​​​വി അ​​​ഖി​​​ൽ (30) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് കോ​​​ട​​​തി വെ​​​റു​​​തെ വി​​​ട്ട​​​ത്.


2014 ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​ന് പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​​ടെ ഇ​​​രി​​​വേ​​​രി മാ​​​ങ്ങാ​​​ട് ക​​​യ​​​റ്റ​​​ത്തി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ജീ​​​പ്പ് ഡ്രൈ​​​വ​​​ർ പി. ​​​ജി. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ പി​​​ള്ള​​​യ്ക്കും പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.