ത​​ല​​ശേ​​രി: എ​​ഡി​​എം ന​​വീ​​ൻ ബാ​​ബു ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​ഭ​​വ​​ത്തി​​ൽ ക​​ണ്ണൂ​​ർ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മു​​ൻ പ്ര​​സി​​ഡ​​ന്‍റും സി​​പി​​എം നേ​​താ​​വു​​മാ​​യ പി.​​​പി. ദി​​​വ്യ​​​യു​​​ടെ ജാ​​​മ്യ​​ഹ​​​ർ​​​ജി​​​യി​​​ൽ ത​​​ല​​​ശേ​​​രി പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ഇ​​ന്നു വി​​​ധി പ​​​റ​​​യും.

ഇ​​ന്ന​​ത്തെ വി​​​ധി പി.​​​പി. ദി​​​വ്യ​​​ക്കു നി​​​ർ​​​ണാ​​​യ​​​ക​​മാ​​​ണ്. ജാ​​​മ്യം ല​​​ഭി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ പാ​​​ലി​​​ച്ച് ഇ​​ന്നു​​ത​​​ന്നെ ദി​​​വ്യ പു​​​റ​​​ത്തി​​​റ​​​ങ്ങും. വി​​​ധി മ​​​റി​​​ച്ചാ​​​ണെ​​​ങ്കി​​​ൽ മേ​​​ൽ കോ​​​ട​​​തി​​​ക​​​ളെ സ​​​മീ​​​പി​​​ച്ച് വി​​​ധി വ​​​രു​​​ന്ന​​​തു​​വ​​​രെ പി.​​​പി. ദി​​​വ്യ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യേ​​​ണ്ടി വ​​​രും.

നി​​ല​​വി​​ൽ, ക​​ണ്ണൂ​​ർ പ​​ള്ളി​​ക്കു​​ന്നി​​ലെ വ​​നി​​താ ജ​​യി​​ലി​​ലാ​​ണ് ഒ​​ക്‌​​ടോ​​ബ​​ർ 29 മു​​ത​​ൽ ദി​​വ്യ ക​​ഴി​​യു​​ന്ന​​ത്. ക​​ഴി​​ഞ്ഞ അ​​ഞ്ചി​​ന് ജാ​​മ്യ​​ഹ​​ർ​​ജി​​യി​​ന്മേ​​ലു​​ള്ള വാ​​ദം കേ​​ട്ടി​​രു​​ന്നു.


ഇ​​തി​​നി​​ടെ, പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ യോ​​​ഗ​​​ത്തി​​​ൽ ക​​​ള​​​ക്‌ടറു​​​ടെ മൊ​​​ഴി വീ​​ണ്ടും എ​​​ടു​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച ന​​​ട​​​ന്ന​​​താ​​​യാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്. ഇ​​ന്ന​​ത്തെ വി​​ധി വ​​ന്ന​​തി​​നു​​ശേ​​ഷം മൊ​​ഴി​​യെ​​ടു​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത. ഒ​​​ക്‌ടോബ​​​ർ നാ​​​ലു ​മു​​​ത​​​ൽ 15 വ​​​രെ​​​യു​​​ള്ള ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്.