കോ​ട്ട​യം: യു​വ​ത്വം, ന​വ​കേ​ര​ള നി​ര്‍മി​തി​ക്ക് പ്ര​ഖ്യാ​പ​ന​വു​മാ​യി ഒ​രു വ​ര്‍ഷ​ത്തെ ക​ര്‍മ​പ​രി​പാ​ടി​ക്ക് രൂ​പം ന​ല്‍കാ​ന്‍ കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട്-എം ​സം​സ്ഥാ​ന ലീ​ഡേ​ഴ്‌​സ് സ​മ്മി​റ്റ് നാ​ളെ പേ​രൂ​ര്‍ കാ​സാ മ​രി​യ സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

രാ​വി​ലെ 10ന് ​കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ത്ത് ഫ്ര​ണ്ട്-എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​കാ​ട​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍, പാ​ര്‍ട്ടി വൈ​സ് ചെ​യ​ര്‍മാ​ന്‍മാ​രാ​യ തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ചീ​ഫ് വി​പ്പ് എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍എ, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍എ, പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍എ, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, യൂ​ത്ത്ഫ്ര​ണ്ട് എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ല​ക്‌​സ് കോ​ഴി​മ​ല, കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലോ​പ്പ​സ് മാ​ത്യു, സാ​ജ​ന്‍ തോ​ടു​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.


ഡി​സം​ബ​ര്‍ ആ​ദ്യ​വാ​രം യു​വ ര​ക്ത​ദാ​ന സേ​ന​യു​ടെ സം​സ്ഥാ​ന​ത​ല രൂ​പീ​ക​ര​ണം, 21ന് ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ തു​ട​ക്കം കു​റി​ച്ച് 14 ജി​ല്ല​ക​ളി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​വ​ജ​ന നി​ശാ ക്യാ​മ്പു​ക​ള്‍, യു​വ വി​ദ​ഗ്ധ​രെ ഉ​ള്‍പ്പെ​ടു​ത്തി റി​സോ​ഴ്‌​സ് ടീം ​രൂ​പീ​ക​ര​ണം, തു​ട​ങ്ങി​യ​വ​യ്ക്ക് ക്യാ​മ്പ് അ​ന്തി​മ രൂ​പം ന​ല്‍കും.