ച​ങ്ങ​നാ​ശേ​രി: കേ​ര​ള​ത്തി​ലെ മി​ക​ച്ച ക​ലാ​ല​യ അ​ധ്യാ​പ​ക​ര്‍ക്കു​ള്ള ബ​ര്‍ക്കു​മാ​ന്‍സ് അ​വാ​ര്‍ഡി​ന് നാ​മ നി​ര്‍ദേ​ശം ക്ഷ​ണി​ക്കു​ന്നു.

25001 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും സ്മാ​ര​ക​ഫ​ലക​വും അ​ട​ങ്ങി​യ അ​വാ​ര്‍ഡ് ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് എ​സ്ബി കോ​ള​ജി​ന്‍റെ കു​വൈ​റ്റി​ലു​ള്ള പൂ​ര്‍വ​വി വി​ദ്യാ​ര്‍ഥി സം​ഘ​ട​ന​യാ​ണ്.

കേ​ര​ള​ത്തി​ലെ സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ കീ​ഴി​ലു​ള്ള ഗ​വ​ണ്‍മെ​ന്‍റ്, ആ​ര്‍ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍സ് കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രെ​യാ​ണ് അ​വാ​ര്‍ഡി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. 14 വ​ര്‍ഷ​ത്തെ അ​ധ്യാ​പ​ന​പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ധ്യാ​പ​ന​ത്തി​ലെ മി​ക​വ്, അ​ക്കാ​ദ​മി​ക് നേ​ട്ട​ങ്ങ​ള്‍, ക​ലാ​ല​യ​ത്തി​നും സ​മൂ​ഹ​ത്തി​ലു​മു​ള്ള പ​ങ്കാ​ളി​ത്തം എ​ന്നി​വ വി​ല​യി​രു​ത്തി​യാ​ണ് അ​വാ​ര്‍ഡ് ന​ല്‍കു​ന്ന​ത്.


അ​ധ്യാ​പ​ക​ര്‍ക്ക് നേ​രി​ട്ടും നാ​മ​നി​ര്‍ദേ​ശം വ​ഴി​യും അ​പേ​ക്ഷ ന​ല്‍കാ​വു​ന്ന​താ​ണ്. മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ല്‍ അ​പേ​ക്ഷി​ച്ച​വ​ര്‍ അ​തി​നു​ശേ​ഷ​മു​ള്ള നേ​ട്ട​ങ്ങ​ള്‍ മാ​ത്രം അ​റി​യി​ച്ചാ​ല്‍ മ​തി. അ​പേ​ക്ഷാ​ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്കും കോ​ള​ജ് വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍ശി ക്കു​ക. www.sbcollege.ac.in അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ര്‍ 15, 2024.

അ​പേ​ക്ഷ അ​യയ്​ക്കേ​ണ്ട വി​ലാ​സം ഡോ. ​മാ​ര്‍ട്ടി​ന്‍ ജെ. ​ബാ​ബു, സെ​ക്ര​ട്ട​റി, ബെ​ര്‍ക്കു​മാ​ന്‍സ് അ​വാ​ര്‍ഡ് ക​മ്മി​റ്റി, എ​സ് ബി ​കോ​ള​ജ് ച​ങ്ങ​നാ​ശേ​രി. ഫോ​ണ്‍ 8606015003.