നീലേശ്വരം വെടിക്കെട്ടപകടം: പ്രതികളുടെ ജാമ്യം റദ്ദാക്കി
Friday, November 8, 2024 12:32 AM IST
കാസര്‍ഗോഡ്: നീലേശ്വരം വെടിക്കെട്ടപകടക്കേസില് കീഴ്ക്കോടതി നല്കിയ ജാമ്യം റദ്ദാക്കി കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്.
പ്രതികളായ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരന്, സെക്രട്ടറി മന്ദംപുറത്തെ കെ.ടി.ഭരതന് എന്നിവര്‍ക്ക് ഹൊസ്ദുര്‍ഗ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി നല്കിയ ജാമ്യമാണു ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കി പ്രതികള്‍ക്ക് വാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്ക്കോടതിക്കു നിര്‍ദേശം നല്‍കിയത്.
നേരത്തേ അറസ്റ്റിലായ ക്ഷേത്രഭാരവാഹികള്‍ക്കും തീകൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷിനുമാണ് ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ ജാമ്യത്തിലിറങ്ങിയിരുന്നു.
പിന്നീട് രാജേഷിനെ ജയിലില്‍നിന്നു പുറത്തിറക്കരുതെന്ന് ഉത്തരവിട്ട കോടതി ജാമ്യത്തിലിറങ്ങിയവരോട് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇന്നലെ ജില്ലാ സെഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഹാജരായില്ല.
തുടര്‍ന്നാണ് ഇവര്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്ക്കോടതിക്കു നിര്‍ദേശം നല്‍കിയത്.
കേസില്‍ മറ്റൊരു പ്രതിയായ കൊട്രച്ചാലിലെ വിജയനും ജയിലിലാണ്. കേസിലെ അഞ്ചു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.