കുടമാളൂരിന്റെ ഐക്യദാർഢ്യ പ്രഖ്യാപനം
Friday, November 8, 2024 1:27 AM IST
കൊച്ചി: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടവകാംഗങ്ങളുമായി സമരപ്പന്തൽ സന്ദർശിച്ചു.
തദ്ദേശവാസികൾക്ക് അധികാരികൾ തടഞ്ഞുവച്ചിരിക്കുന്ന റവന്യൂ അവകാശങ്ങൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് റവ. ഡോ. മാണി പുതിയിടം ആവശ്യപ്പെട്ടു. ഇത് മുനമ്പം നിവാസികളുടെ മാത്രം സമരമല്ലെന്നും മറിച്ച് കേരളത്തിലെ സാധാരണക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ജനവിഭാഗത്തിന്റെകൂടി സമരമാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്ട്രേറ്റർ ഫാ. നിതിൻ അമ്പലത്തിങ്കൽ, സിസ്റ്റർ റോസ് മരിയ, സിസ്റ്റർ എൽസിൻ, സെബാസ്റ്റ്യൻ ജോസഫ് പുത്തൻപറമ്പിൽ, പി.ജി. ജോർജ് റോസ് വില്ല , പി.എം. മാത്യു പാറയിൽ, സോണി ജോസഫ് നെടുംതകിടിയിൽ , ഫ്രാങ്ക്ളിൻ ജോസഫ് പുത്തൻപറമ്പിൽ, ജോർജ് ജോസഫ് പാണംപറമ്പിൽ, ആൻസമ്മ ടീച്ചർ കുന്നുംപുറത്തു കാലായിൽ, രാജു തുരുത്തേൽ, ഷാജി പ്ലാത്തോട്ടം,എന്നിവർ നേതൃത്വം നൽകി.