എന്പുരാൻ വിവാദം: ജനാധിപത്യ നിഷേധത്തിന്റെ രൂക്ഷ ഭാവമെന്ന്
Monday, March 31, 2025 4:46 AM IST
തിരുവനന്തപുരം: ലോക വ്യാപകമായി നടക്കുന്ന ജനാധിപത്യ നിഷേധത്തിന്റെ ഒരു രൂപമാണ് കേരളത്തിൽ എന്പുരാൻ സിനിമയ്ക്കെതിരായി നടക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.
സംഘപരിവാർ സിനിമയ്ക്കെതിരേ നടത്തുന്നത് ജനാധിപത്യ വിരുദ്ധതയാണ്. ആർക്കും അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും ഭീഷണി വന്നപ്പോഴാണ് കലാകാരന്മാർ ഖേദം പ്രകടിപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.