കൊ​​ച്ചി: മ​​ന്ത്രി സ​​ജി ചെ​​റി​​യാ​​ന്‍റെ ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ പ്ര​​സം​​ഗ​​ത്തി​​ല്‍ ക്രൈം​​ബ്രാ​​ഞ്ച് തു​​ട​​ര​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി. 2022 ജൂ​​ലൈ​​യി​​ല്‍ മ​​ല്ല​​പ്പ​​ള്ളി​​യി​​ല്‍ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ല്‍ ഭ​​ര​​ണ​​ഘ​​ട​​ന​​യെ അ​​വ​​ഹേ​​ളി​​ച്ചെ​​ന്ന പ​​രാ​​തി​​ക​​ളി​​ലാ​​ണ് ജ​​സ്റ്റീ​​സ് ബെ​​ച്ചു കു​​ര്യ​​ന്‍ തോ​​മ​​സ് തു​​ട​​ര​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ട​​ത്.

വി​​വാ​​ദപ്ര​​സം​​ഗ​​ത്തെ​​ക്കു​​റി​​ച്ച് സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന് ഹ​​ര്‍ജി​​ക്കാ​​ര​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ല്‍, അ​​തി​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മി​​ല്ലെ​​ന്നു കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. മ​​ന്ത്രി​​ക്ക് ക്ലീ​​ന്‍ ചി​​റ്റ് ന​​ല്‍കി​​യ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​റി​​പ്പോ​​ര്‍ട്ട് ഹൈ​​ക്കോ​​ട​​തി ത​​ള്ളുകയും ചെയ്തു.

പോ​​ലീ​​സി​​ന്‍റെ അ​​ന്തി​​മ റി​​പ്പോ​​ര്‍ട്ട് അം​​ഗീ​​ക​​രി​​ച്ച് തു​​ട​​ര​​ന്വേ​​ഷ​​ണ ആ​​വ​​ശ്യം നി​​രാ​​ക​​രി​​ച്ച തി​​രു​​വ​​ല്ല ജു​​ഡീ​​ഷ​​ല്‍ ഒ​​ന്നാം ക്ലാ​​സ് മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്കി. അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ എം. ​​ബൈ​​ജു നോ​​യ​​ല്‍ സ​​മ​​ര്‍പ്പി​​ച്ച ഹ​​ര്‍ജി അ​​നു​​വ​​ദി​​ച്ചാ​​ണ് സിം​​ഗി​​ള്‍ ബെ​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വ്.

പോ​​ലീ​​സി​​ന് വി​​മ​​ർ​​ശ​​നം

നാ​​ഷ​​ണ​​ല്‍ ഓ​​ണ​​ര്‍ ആ​​ക്ട് പ്ര​​കാ​​ര​​മാ​​ണു മ​​ന്ത്രി​​ക്കെ​​തി​​രേ കീ​​ഴ്‌​​വാ​​യ്പു​​ര്‍ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്. തൊ​​ഴി​​ലാ​​ളി​​വ​​ര്‍ഗ ചൂ​​ഷ​​ണ​​ത്തെ​​ക്കു​​റി​​ച്ചാ​​ണു മ​​ന്ത്രി പ്ര​​സം​​ഗി​​ച്ച​​തെ​​ന്നും ഭ​​ര​​ണ​​ഘ​​ട​​ന​​യെ അ​​വ​​ഹേ​​ളി​​ക്കാ​​ന്‍ ഉ​​ദ്ദേ​​ശ്യ​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്നു​​മാ​​ണ് പോ​​ലീ​​സ് ക​​ണ്ടെ​​ത്തൽ. മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി ഈ ​​റി​​പ്പോ​​ര്‍ട്ട് സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തു.

എ​​ന്നാ​​ല്‍ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം തൃ​​പ്തി​​ക​​ര​​മ​​ല്ലെ​​ന്ന് ഹൈ​​ക്കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. കാ​​ഴ്ച​​പ്പാ​​ടു​​ക​​ള്‍ക്ക​​നു​​സ​​രി​​ച്ച​​ല്ല, നി​​യ​​മ​​പ​​ര​​മാ​​യാ​​ണ് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ നീ​​ങ്ങേ​​ണ്ടി​​യി​​രു​​ന്ന​​ത്. പ്ര​​സം​​ഗ​​ത്തി​​ന്‍റെ സി​​ഡി​​യും പെ​​ന്‍ഡ്രൈ​​വും ഫോ​​റ​​ന്‍സി​​ക് പ​​രി​​ശോ​​ധ​​ന​​യ്ക്ക​​യ​​ച്ചെ​​ങ്കി​​ലും റി​​പ്പോ​​ര്‍ട്ട് വ​​രു​​ന്ന​​തി​​നു​​മു​​മ്പേ അ​​ന്വേ​​ഷ​​ണം പൂ​​ര്‍ത്തി​​യാ​​ക്കി.


പ്ര​​സം​​ഗം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ മൊ​​ഴി​​യെ​​ടു​​ത്തി​​ല്ല. സ​​ദ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന 39 പാ​​ര്‍ട്ടി പ്ര​​വ​​ര്‍ത്ത​​ക​​രു​​ടെ മൊ​​ഴി വി​​ശ്വാ​​സ​​ത്തി​​ലെ​​ടു​​ത്താ​​ണ് മ​​ന്ത്രി​​ക്കു ക്ലീ​​ന്‍ചി​​റ്റ് ന​​ല്‍കി​​യ​​ത്. ഇ​​ക്കാ​​ര്യ​​മൊ​​ന്നും വി​​ല​​യി​​രു​​ത്താ​​തെ റി​​പ്പോ​​ര്‍ട്ട് അം​​ഗീ​​ക​​രി​​ച്ച മ​​ജി​​സ്‌​​ട്രേ​​റ്റ് കോ​​ട​​തി​​ക്കും പി​​ഴ​​വ് പ​​റ്റി​​യെ​​ന്ന് ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​ല്‍ പ​​റ​​യു​​ന്നു.

സ്റ്റേ​​റ്റ് ക്രൈം​​ബ്രാ​​ഞ്ചി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് പോ​​ലീ​​സ് മേ​​ധാ​​വി ഉ​​ട​​ന്‍ ഉ​​ത്ത​​ര​​വി​​ട​​ണം. നി​​ഷ്പ​​ക്ഷ​​നാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്ത​​ണം. അ​​ന്വേ​​ഷ​​ണം സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ര്‍ത്തി​​യാ​​ക്ക​​ണ​​മെ​​ന്നും ഹൈ​​ക്കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചു.

മന്ത്രി സജിയെ കു​രു​ക്കി​ലാ​ക്കി​യ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ

“ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ജ​​​ന​​​ങ്ങ​​​ളെ കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​ൻ പ​​​റ്റി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യാ​​​ണ് എ​​​ഴു​​​തി വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ബ്രീ​​​ട്ടീ​​​ഷു​​​കാ​​​ര​​​ൻ പ​​​റ​​​ഞ്ഞു ത​​​യാ​​​റാ​​​ക്കി കൊ​​​ടു​​​ത്ത ഒ​​​രു ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഇ​​​ന്ത്യ​​​ക്കാ​​​ർ എ​​​ഴു​​​തി​​​വ​​​ച്ചു.

അ​​​ത് ഈ ​​​രാ​​​ജ്യ​​​ത്ത് 75 വ​​​ർ​​​ഷ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ്യ​​​ത്ത് ഏ​​​തൊ​​​രാ​​​ൾ പ്ര​​​സം​​​ഗി​​​ച്ചാ​​​ലും ഞാ​​​ൻ സ​​​മ്മ​​​തി​​​ക്കി​​​ല്ല. ഈ ​​​രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​ൻ പ​​​റ്റി​​​യ ഏ​​​റ്റ​​​വും മ​​​നോ​​​ഹ​​​ര​​​മാ​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​ന്നു ഞാ​​​ൻ പ​​​റ​​​യും.

അ​​​തി​​​ൽ കു​​​റ​​​ച്ചു ഗു​​​ണ​​​ങ്ങ​​​ൾ ഇ​​​ട്ടി​​​ട്ടു​​​ണ്ട്. മ​​​തേ​​​ത​​​ര​​​ത്വം, ജ​​​നാ​​​ധി​​​പ​​​ത്യം, കു​​​ന്തം, കു​​​ട​​​ച്ച​​​ക്രം എ​​​ന്നൊ​​​ക്കെ സൈ​​​ഡി​​​ൽ എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്. പ​​​ക്ഷേ കൃ​​​ത്യ​​​മാ​​​യി കൊ​​​ള്ള​​​യ​​​ടി​​​ക്കാ​​​ൻ പ​​​റ്റു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യാ​​​ണി​​​ത്.”