ദിവ്യക്കു ജാമ്യം പ്രതീക്ഷിച്ചിരുന്നില്ല: മഞ്ജുഷ
Saturday, November 9, 2024 2:10 AM IST
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കു ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ.
മലയാലപ്പുഴയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. അഭിഭാഷകനുമായി ആലോചിച്ച് നിയമനടപടികള്‍ തുടരും. നിയമ പോരാട്ടം ഏതറ്റം വരെയും തുടരുമെന്നും ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലന്നും മഞ്ജുഷ പറഞ്ഞു.