യാഥാർഥ്യം സർക്കാർ അംഗീകരിക്കണം: ഡോ. കളത്തിപ്പറമ്പിൽ
Saturday, November 9, 2024 2:59 AM IST
മുനന്പം: മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം വഖഫ് ബോർഡ് അംഗീകരിക്കുകയും കേരള സർക്കാർ തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കുകയും ചെയ്യണമെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
അതിരൂപതയുടെ നേതൃത്വത്തിൽ മുനമ്പത്തു നടത്തിയ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് നിയമത്തിന്റെ നൂലാമാലകളിൽ തങ്ങിനിൽക്കാതെ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നീതിനിഷ്ഠവും ധാർമികവും മനുഷ്യത്വപരവുമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.