കൊ​​​ല്ലം: ഒ​​​റ്റ​​​ദി​​​വ​​​സം മൂ​​​ന്നു കോ​​​ടി​​​യി​​​ല​​​ധി​​​കം ആ​​​ൾ​​​ക്കാ​​​ർ ട്രെ​​​യി​​​നി​​​ൽ യാ​​​ത്ര ചെ​​​യ്ത് ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ​​​യ്ക്ക് ച​​​രി​​​ത്ര നേ​​​ട്ടം. ഈ ​​​മാ​​​സം നാ​​​ലി​​​നാ​​​ണ് ഇ​​​ത്ര​​​യ​​​ധി​​​കം പേ​​​ർ യാ​​​ത്ര ചെ​​​യ്ത​​​ത്. ഗ​​​താ​​​ഗ​​​ത ച​​​രി​​​ത്ര​​​ത്തി​​​ലെ അ​​​പൂ​​​ർ​​​വ​​​വും അ​​​ഭി​​​മാ​​​നാ​​​ർ​​​ഹ​​​വു​​​മാ​​​യ നേ​​​ട്ട​​​മാ​​​ണെ​​​ന്ന് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

ന​​​വം​​​ബ​​​ർ നാ​​​ലി​​​ന് നോ​​​ൺ സ​​​ബ​​​ർ​​​ബ​​​ൻ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 120.27 ല​​​ക്ഷം ആ​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ 19.43 ല​​​ക്ഷം പേ​​​ർ റി​​​സ​​​ർ​​​വ്ഡ് യാ​​​ത്ര​​​ക്കാ​​​രും 101.29 ല​​​ക്ഷം പേ​​​ർ അ​​​ൺ റി​​​സ​​​ർ​​​വ്ഡ് യാ​​​ത്രി​​​ക​​​രു​​​മാ​​​യി​​​രു​​​ന്നു. അ​​​ന്ന​​​ത്തെ സ​​​ബ​​​ർ​​​ബ​​​ൻ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 180 ല​​​ക്ഷ​​​മാ​​​ണ്.

ദു​​​ർ​​​ഗാ​​​പൂ​​​ജ, ദീ​​​പാ​​​വ​​​ലി, ഛാത്ത് ​​​പൂ​​​ജ ഉ​​​ത്സ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തി​​​ര​​​ക്കും അ​​​തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യി സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു​​​മാ​​​ണ് ഈ ​​​അ​​​പൂ​​​ർ​​​വ നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​ത്. 2024 ഒ​​​ക്‌ടോബ​​​ർ ഒ​​​ന്നി​​​നും ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നും മ​​​ധ്യേ 4521 സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ളി​​​ലാ​​​യി 65 ല​​​ക്ഷം പേ​​​രാ​​​ണ് യാ​​​ത്ര ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.


ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഈ ​​​സീ​​​സ​​​ണി​​​ൽ 4429 സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ളാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​ത്ത​​​വ​​​ണ 7724 സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്താ​​​നാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ട്ടി​​​ട്ടു​​​ള്ള​​​ത്. രാ​​​ജ്യ​​​ത്ത് പ്ര​​​തി​​​ദി​​​നം 175 സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു എ​​​ന്നാ​​​ണ് റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ക​​​ണ​​​ക്ക്.

ഉ​​​ത്സ​​​വ​​​കാ​​​ല തി​​​ര​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള മ​​​ട​​​ക്ക​​​യാ​​​ത്ര​​​യ്ക്ക് ഇ​​​ന്ന​​​ലെ മു​​​ത​​​ൽ കൂ​​​ടു​​​ത​​​ൽ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.