നവീൻ ബാബുവിന്റെ കുടുംബത്തിനെന്ന പോലെ എനിക്കും നീതി വേണം: പി.പി. ദിവ്യ
Saturday, November 9, 2024 2:59 AM IST
കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തെ പോലെ തനിക്കും നീതിവേണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ.
ജാമ്യം ലഭിച്ച് ജയിലിൽനിന്നു പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ. “നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ട്. യാത്രയയപ്പ് ചടങ്ങിൽ എത്തി പറഞ്ഞത് സദുദ്ദേശ്യപരമായാണ്.
നിയമത്തിൽ എനിക്ക് വിശ്വാസമുണ്ട്. എന്റെ നിരപരാധിത്വം തെളിയിക്കും. ജനങ്ങൾക്ക് എന്നെ അറിയാം” ദിവ്യ പറഞ്ഞു.