കു​​​ട്ടി​​​ക്കാ​​​നം: മ​​​രി​​​യ​​​ന്‍ കോ​​​ള​​​ജി​​​ലെ മാ​​​ധ്യ​​​മ പ​​​ഠ​​​ന വി​​​ഭാ​​​ഗ​​​വും കു​​​ട്ടി​​​ക്കാ​​​നം മെ​​​ഡി​​​യോ​​​സ് ടോ​​​ക്കീ​​​സ് ഫി​​​ലിം സൊ​​​സൈ​​​റ്റി​​​യും ചേ​​ർ​​ന്ന് സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ​​​യും ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഫി​​​ലിം സൊ​​​സൈ​​​റ്റീ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ​​യു​​​ടെ​​​യും പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ മ​​​രി​​​യ​​​ന്‍ കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ഏ​​​ഴാ​​​മ​​​ത് കു​​​ട്ടി​​​ക്കാ​​​നം രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര മേ​​​ള സി​​​നി​​​മാ​​​താ​​​രം വി​​​ന്‍സി അ​​​ലോ​​​ഷ്യ​​​സ് ഉ​​​ദ്‍ഘാ​​​ട​​​നം ചെ​​​യ്യും.

സ്ത്രീ​​​പ​​​ക്ഷ സി​​​നി​​​മ​​​ക​​​ള്‍ ആ​​​സ്പ​​​ദ​​​മാ​​​ക്കി ‘ഷീ’ (​​​സ്റ്റോ​​​റീ​​​സ് ഓ​​​ഫ് ഹെ​​​ര്‍ എം​​​പ​​​വ​​​ര്‍മെ​​​ന്‍റ് ) എ​​​ന്നാ​​​ണ് കി​​​ഫി​​ന്‍റെ ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ​​​തി​​​പ്പി​​​നു പേ​​​ര് ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വാ​​​ഴൂ​​​ര്‍ സോ​​​മ​​​ന്‍ എം​​​എ​​​ല്‍എ, കോ​​​ള​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ പ്ര​​​ഫ. ഡോ. ​​​അ​​​ജി​​​മോ​​​ന്‍ ജോ​​​ര്‍ജ്, കോ​​​ള​​​ജ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ ഫാ. ​​​ജോ​​​സ​​​ഫ് പൊ​​​ങ്ങ​​​ന്താ​​​ന​​​ത്ത്, സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി കോ​​​ട്ട​​​യം റീ​​​ജ​​​ണ​​​ല്‍ കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ ഷാ​​​ജി അ​​​മ്പാ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.


വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള പ​​​തി​​​ന​​​ഞ്ചോ​​​ളം ചി​​​ത്ര​​​ങ്ങ​​​ള്‍ മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കും. മേ​​​ള​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ​​​തി​​​വാ​​​യി ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ഹ്ര​​​സ്വ​​​ചി​​​ത്ര മ​​​ത്സ​​​ര​​​വും ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി മ​​​ത്സ​​​ര​​​വും ഇ​​​ത്ത​​​വ​​​ണ​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

മി​​​ക​​​ച്ച ഹ്ര​​​സ്വ ചി​​​ത്ര​​​ത്തി​​​ന് 10000 രൂ​​​പ​​​യും മി​​​ക​​​ച്ച ഡോ​​​ക്യൂ​​​മെ​​​ന്‍ററി ചി​​​ത്ര​​​ത്തി​​​ന് 5000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഉ​​​ള്‍പ്പെ​​​ടു​​​ന്ന പു​​​ര​​​സ്‌​​​കാ​​​ര​​​വും ന​​​ല്‍കു​​​ന്നു.

മേ​​​ള​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് https://forms.gle/VC2umzLcVmMn CCu-D-A എ​​​ന്ന ലി​​​ങ്ക് വ​​​ഴി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. ഫോ​​​ണ്‍: 9061396337, 9562779455.