ദിവ്യക്കു ജാമ്യം ലഭിക്കാൻ അവസരമുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്: വി.ഡി. സതീശൻ
Saturday, November 9, 2024 2:59 AM IST
ചേലക്കര: പി.പി. ദിവ്യക്കു ജാമ്യം ലഭിക്കാൻ അവസരമുണ്ടാക്കിയതു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കളക്്ടർ മൊഴിമാറ്റിയതു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ്.
നവീൻ ബാബുവിന്റെ കുടുബത്തെ സിപിഎം കബളിപ്പിക്കുകയാണ്. ചേലക്കരയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി എം.ബി. രാജേഷും അളിയനും ചേർന്നുണ്ടാക്കിയ പാതിരാനാടകം സിപിഎമ്മിനു തിരിച്ചടിയായി. സർക്കാരിനെതിരായ വികാരം ചർച്ചചെയ്യാതിരിക്കാനാണ് അപ്രധാന വിഷയങ്ങൾ കൊണ്ടുവരുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.