ക​ണ്ണൂ​ർ: ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ നി​യു​ക്ത പ്ര​ഥ​മ സ​ഹാ​യ മെ​ത്രാ​ൻ മോ​ൺ.​ഡോ. ഡെ​ന്നീസ് കു​റു​പ്പ​ശേ​രി​യു​ടെ മെ​ത്രാ​ഭി​ഷേ​ക​വും സ്ഥാ​നാ​രോ​ഹ​ണ​വും നാ​ളെ ന​ട​ക്കും.

ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ലെ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ എ​ക്ലെ​സി​യാ​സ്റ്റി​ക്ക​ൽ അ​ക്കാ​ദ​മി​യു​ടെ പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് സാ​ൽ​വ​ത്തോ​രെ പെ​നാ​കി​യോ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മെ​ത്രാ​ഭി​ഷേ​ക തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 15നാ​ണ് ഫ്രാ​ൻ‌​സി​സ് മാ​ർ​പാ​പ്പ നി​യ​മ​ന ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.


ക​ർ​ദി​നാ​ളും മും​ബൈ ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, വ​രാ​പ്പു​ഴ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ജോ​സ​ഫ് ക​ള​ത്തി​ൽ​പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.

ക​ണ്ണൂ​രി​ന്‍റെ പ്ര​ഥ​മ ബി​ഷ​പും ഇ​പ്പോ​ഴ​ത്തെ കോ​ഴി​ക്കോ​ട് രൂ​പ​ത ബി​ഷ​പു​മാ​യ ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ, ഇ​ന്ത്യ​യു​ടെ​യും നേ​പ്പാ​ളി​ന്‍റെ​യും അ​പ്പ​സ്തോ​ലി​ക് നു​ൺ​ഷ്യോ ഡോ. ​ലെ​യോ​പോ​ൾ​ദോ ജി​റെ​ല്ലി, ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.