മു​​​ന​​​ന്പം: ത​​​ങ്ങ​​​ളു​​​ടെ ഭൂ​​​മി​​​യി​​​ലു​​​ള്ള വ​​​ഖ​​​ഫ് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ മു​​​ന​​​മ്പം തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍​ക്ക് പി​​​ന്തു​​​ണ​​​യു​​​മാ​​​യി കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് ഓ​​​ഫ് റി​​​ലീ​​​ജി​​​യ​​​സ് ഇ​​​ന്ത്യ (സി​​​ആ​​​ര്‍​ഐ) കോ​​​ത​​​മം​​​ഗ​​​ലം യൂ​​​ണി​​​റ്റ് സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി.

മു​​​ന​​​മ്പം ജ​​​ന​​​ത​​​യു​​​ടെ ഭൂ​​​മി​​​യു​​​ടെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള റാ​​​ലി​​​യി​​​ലും ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും 18 സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നാ​​​യി 130 സ​​​ന്യ​​​സ്ത പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു.

സി​​​എം​​​ഐ മൂ​​​വാ​​​റ്റു​​​പു​​​ഴ പ്രൊ​​​വി​​​ന്‍​ഷ്യ​​ൽ റ​​​വ.​ഡോ. ​​മാ​​​ത്യു മ​​​ഞ്ഞ​​​ക്കു​​​ന്നേ​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.സി​​​ആ​​​ര്‍​ഐ കോ​​​ത​​​മം​​​ഗ​​​ലം യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​റോ​​​യ് ക​​​ണ്ണ​​​ന്‍ചിറ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. മു​​​ന​​​മ്പ​​​ത്ത് അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി പോ​​​രാ​​​ടു​​​ന്ന തീ​​​ര​​​ജ​​​ന​​​ത​​​യോ​​​ട് കേ​​​ര​​​ള​​​ത്തി​​​ലും രാ​​​ജ്യ​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ള്‍ കൈ​​​കോ​​​ര്‍​ക്കു​​​ന്നു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ആ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും സ്വാ​​​ര്‍​ഥ​​​ത​​​യു​​​ടെ​​​യോ നി​​​ക്ഷി​​​പ്ത​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ളു​​​ടെ​​​യോ പേ​​​രി​​​ലു​​​ള്ള വ​​​ഖ​​​ഫ് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​നു മു​​​ന്നി​​​ല്‍ തീ​​​ര​​​ദേ​​​ശ​​​ജ​​​ന​​​ത​​​യു​​​ടെ ന്യാ​​​യ​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ അ​​​ടി​​​യ​​​റ​​​വ​​​യ്ക്കു​​​മെ​​​ന്ന് ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രും സ​​​ര്‍​ക്കാ​​​രു​​​ക​​​ളും ക​​​രു​​​തേ​​​ണ്ട​​​തി​​​ല്ല.

ചി​​​ന്തി​​​ക്കു​​​ക​​​യും പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന കേ​​​ര​​​ളീ​​​യ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പൂ​​​ര്‍​ണ​​​മാ​​​യ പി​​​ന്തു​​​ണ മു​​​ന​​​മ്പം ജ​​​ന​​​ത​​​യ്‌​​​ക്കൊ​​​പ്പ​​​മാ​​​ണെ​​​ന്നും ഫാ. ​​​ക​​​ണ്ണ​​​ന്‍ചിറ പ​​​റ​​​ഞ്ഞു. ഫാ.​ ​​തോ​​​മ​​​സ്, സി​​​സ്റ്റ​​​ര്‍ ലി​​​സി, സി​​​സ്റ്റ​​​ര്‍ ഗ്ലോ​​​റി, സി​​​സ്റ്റ​​​ര്‍ പൗ​​​ള എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.