സിഎൽസി ഒപ്പുശേഖരണം തുടങ്ങി
Saturday, November 9, 2024 2:10 AM IST
മുനന്പം: കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം തീരദേശവാസികളുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സിഎൽസി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് അയയ്ക്കുന്ന ഭീമഹർജിയിലേക്കുള്ള ഒപ്പുശേഖരണം ആരംഭിച്ചു.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആദ്യ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാജു തോമസ്, സെക്രട്ടറി ഷോബി കെ. പോള്‍ എന്നിവർ നേതൃത്വം നൽകി.
മുനന്പം സമരത്തിനു പിന്തുണയറിയിച്ച് അനൂപ് ജേക്കബ് എംഎൽഎ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, കെഎൽസിഡബ്ല്യുഎ സംസ്ഥാന ജനറൽ സെക്രട്ടറി മെറ്റിൽഡ മൈക്കിൾ, ഫാ. ബാബുപോൾ തുടങ്ങിയവർ ഇന്നലെ സമരപ്പന്തലിലെത്തി.