കുസാറ്റ് വിദ്യാർഥിക്ക് 1.5 കോടിയുടെ ഫെലോഷിപ്പ്
Saturday, November 9, 2024 2:10 AM IST
കളമശേരി: കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പിലെ എംഎസ്സി കെമിസ്ട്രി വിദ്യാർഥിയായ ജിഫിൻ വർഗീസ് ഉമ്മന് ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിലെ സ്കൂൾ ഓഫ് കെമിസ്ട്രിയിൽ ഗവേഷണം നടത്തുന്നതിനായി 1.5 കോടി രൂപയുടെ ഫെലോഷിപ്പ് ലഭിച്ചു.
ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻസ് ഇന്റർനാഷണൽ പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച്ച് സ്കോളർഷിപ്പ് എന്ന ഈ ഫെലോഷിപ്പിലൂടെ മൊണാഷ് സർവകലാശാലയിൽ മൂന്നു വർഷ ഗവേഷണം പൂർത്തിയാക്കാനാകും.
ഈമാസം 18ന് പഠനമാരംഭിക്കും. കോട്ടയം പുതുപ്പള്ളി എറിക്കാടിൽ തൊട്ടിയിൽ ഹൗസിൽ ജീമോൻ ഇട്ടിയുടെയും സോബി ജീമോന്റെയും മകനാണ്. സഹോദരൻ: ജിതിൻ വർഗീസ്.