വികസനവാദത്തെ വര്‍ഗീയവാദമാക്കി ചിത്രീകരിക്കരുത്: പ്രോ-ലൈഫ്
Saturday, November 9, 2024 2:10 AM IST
കൊച്ചി: കേരളത്തിന്റെ സാമൂഹ്യവികസനത്തിലും ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും മഹനീയ സേവനങ്ങള്‍ കാഴ്ചവയ്ക്കുന്ന ക്രൈസ്തവ വൈദികരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് പ്രോ-ലൈഫ് അപ്പോസ്തലേറ്റ്.
നീതി നിഷേധിക്കപ്പെടുന്ന മുനമ്പം നിവാസികള്‍ക്കുവേണ്ടി മെത്രാന്മാരും വൈദികരും അല്മായ നേതാക്കളും സംസാരിക്കുമ്പോള്‍ അതിനെ വികൃതമായി വ്യാഖ്യാനിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി തയാറായത് ഖേദകരമാണന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.