കെഎസ്ആർടിസിക്ക് 30 കോടി രൂപകൂടി
Saturday, November 9, 2024 2:09 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്. കഴിഞ്ഞ ആഴ്ചയിൽ 20 കോടി നൽകിയിരുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
പ്രതിമാസം 50 കോടി രൂപ വീതമാണ് കോർപറേഷന് സർക്കാർ സഹായമായി നൽകുന്നത്. ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വകയിരുത്തിയത്. ഇതിനകം 1111 കോടി നൽകി. ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെഎസ്ആർടിസിക്കായി അനുവദിച്ചതായും മന്ത്രി പറഞ്ഞു.