ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Saturday, July 20, 2024 2:59 AM IST
മു​ണ്ടി​യ​പ്പ​ള്ളി: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 225ാം റാ​ങ്ക് നേ​ടി​യ മു​ണ്ടി​യ​പ്പ​ള്ളി തൊ​ട്ടി​പ്പാ​റ​ക്ക​ൽ നെ​വി​ൻ കു​രു​വി​ള തോ​മ​സ്, 10, 12 ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ​പ്ല​സ് നേ​ടി​യ​വ​ർ, വി​വി​ധ സ്കൂ​ൾ മേ​ള​ക​ളി​ല വി​ജ​യി​ക​ൾ​എ​ന്നി​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ മെ​മ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു.


മു​ണ്ടി​യ​പ്പ​ള്ളി വൈ​എം​സി​എ​യു​ടെ മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന കെ.​ജി. മാ​ത്തു​ക്കു​ട്ടി, ഇ.​ജി. ജോ​ൺ എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. മു​ണ്ടി​യ​പ്പ​ള്ളി വൈ​എം​സി​എ ന​ട​പ്പി​ലാ​ക്കു​ന്ന ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വൈ​എം​സി​എ കേ​ര​ള റീ​ജ​ൻ സെ​ക്ര​ട്ട​റി ഡേ​വി​ഡ് സാ​മു​വ​ൽ നി​ർ​വ​ഹി​ച്ചു.