ഇ​ര​വി​പേ​രൂ​ർ ജം​ഗ്ഷ​നി​ൽ റോ​ഡ് നി​റ​യെ കു​ഴി​ക​ൾ
Thursday, September 5, 2024 2:57 AM IST
തി​രു​വ​ല്ല: സം​സ്ഥാ​ന പാ​ത​യാ​യ തി​രു​വ​ല്ല - കു​മ്പ​ഴ ടി​കെ റോ​ഡി​ൽ ഇ​ര​വി​പേ​രൂ​ർ ജം​ഗ്ഷ​നി​ൽ യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന കു​ഴി​ക​ൾ. ഇ​ര​വി​പേ​രൂ​ർ ജം​ഗ്ഷ​നി​ൽ വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടി​ട്ട് മാ​സ​ങ്ങ​ളാ​യി.

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​തു​വ​ഴി​യു​ള്ള സ​ഞ്ചാ​രം വ​ള​രെ ദു​രി​ത പൂ​ർ​ണ​മാ​ണ്. റാ​ന്നി റോ​ഡ് ടി​കെ റോ​ഡു​മാ​യി സ​ന്ധി​ക്കു​ന്ന ജം​ഗ്ഷ​ൻ കൂ​ടി​യാ​ണ് ഇ​ര​വി​പേ​രൂ​ർ. ദി​വ​സേ​ന നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​കു​ഴി ആ​ളു​ക​ളു​ടെ ജീ​വ​നു​പോ​ലും ഭീ​ഷ​ണി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് അ​ധി​കൃ​ത​ർ എ​ത്ര​യും വേ​ഗം ന​ട​പ​ടി​ കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​ടു​ത്ത സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് ഇ​ര​വി​പേ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ഉ​ന്ന​താ അ​ധി​കാ​ര സ​മി​തി അം​ഗം റോ​യി ചാ​ണ്ട​പ്പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ബി പ്ര​യാ​റ്റു​മ​ണ്ണി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ഷ് വി. ​ചെ​റി​യാ​ൻ കു​റ്റി​യി​ൽ, ബ്ലോ​ക്ക് മെം​ബ​ർ എ​ത്സാ തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ബു കു​ന്നും​പു​റ​ത്ത്, എ​സ്. കെ. ​പ്ര​ദീ​പ് കു​മാ​ർ, ടോ​ജി കൈ​പ്പ​ശേ​രി​ൽ, കെ​ടി​യു​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തേ​ക്കാ​നാ​ശേ​രി, പ്രേം ​സാ​ഗ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.