"ക​ർ​ഷ​ക​സം​ര​ക്ഷ​ണ​ത്തി​ന് വ​നം​വ​കു​പ്പ് ഇ​ട​പെ​ട​ൽ കാ​ര്യ​ക്ഷ​മ​മാ​ക​ണം'
Thursday, September 5, 2024 3:11 AM IST
റാ​ന്നി: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന ആ​ളു​ക​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​നും കാ​ർ​ഷി​കമേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും പ​ട്ട​യ ഭൂ​മി​യി​ലെ മ​രം മു​റി​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കാ​നും വ​നം​വ​കു​പ്പ് കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, ഷെ​റി തോ​മ​സ്, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ബി​ൻ ക​ല്ല​മ്പ​റ​മ്പിൽ, ​ബോ​ബി കാ​ക്ക​നാ​പ​ള്ളി​ൽ,


റി​ന്‍റോ തോ​പ്പി​ൽ, ബ​ഹ​നാ​ൻ ജോ​സ​ഫ്, റോ​സ​മ്മ സ്ക​റി​യ, സാ​ബു കു​റ്റി​യി​ൽ,രാ​ജു ഇ​ട​യാ​ടി​യി​ൽ ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ന്ന​മ്മ ജോ​സ​ഫ്,ശോ​ഭ ചാ​ർ​ളി, സ​ച്ചി​ൻ വ​യ​ലാ, ജോ​മോ​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.