കാ​റ്റി​ലും മ​ഴ​യി​ലും പെ​രു​നാ​ട്ടി​ൽ നാ​ശ​ന​ഷ്ടം
Wednesday, September 4, 2024 2:53 AM IST
റാ​ന്നി: ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ പെ​യ്‌​ത ക​ന​ത്തമ​ഴ​യി​ലും കാ​റ്റി​ലും പെ​രു​നാ​ട് , മ​ഠ​ത്തും​മൂ​ഴി ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​കനാ​ശം നേ​രി​ട്ടു. കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വൈ​ദ്യു​ത ലൈ​നി​ൽ വീ​ണ​തോ​ടെ തൂ​ണു​ക​ൾ ഒ​ടി​ഞ്ഞു റോ​ഡി​ന് കു​റു​കെവീ​ണു. മ​ണ്ണാ​റ​കു​ള​ഞ്ഞി - ശ​ബ​രി​മ​ല പാ​ത​യി​ൽ ഗ​താ​ഗ​തത​ട​സം നേ​രി​ട്ടു.

പെ​രു​നാ​ട് എ​രു​വാ​റ്റു​പു​ഴ, കൂ​ന​ങ്ക​ര പ​ള്ളി​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഗ​താ​ഗ​തത​ട​സം ഉ​ണ്ടാ​യ​ത്. റാ​ന്നി​യി​ൽനി​ന്നുമെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ മാ​ർ​ഗ​ത​ട​സം സൃ​ഷ്ട‌ി​ച്ച മ​രം വെ​ട്ടിമാ​റ്റി ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു.


കൂ​റ്റ​ൻ പ്ലാ​വാണ് വൈ​ദ്യു​ത​ലൈ​നി​ൽ വീ​ണ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചു. അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കൊ​പ്പം ക​ന​ത്ത കാ​റ്റും വീ​ശി​യ​താ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണം. വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റിസ്ഥാ​പി​ച്ച് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു.