അ​യി​രൂ​ർ രാ​മേ​ശ്വ​രം എ​ച്ച്എ​സ്എ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, September 4, 2024 3:10 AM IST
പ​ത്ത​നം​തി​ട്ട: അ​യി​രൂ​ർ രാ​മേ​ശ്വ​രം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു​വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ഹൈ​ടെ​ക് കെ​ട്ടി​ടം നാ​ളെ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്തു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച വ​ർ​ണ​ക്കൂ​ടാ​ര​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നാ​ളെ രാ​വി​ലെ 11.30ന് ​സ്കൂ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​ർ​ണ​ക്കൂ​ടാ​രം ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ൻ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​ൻ ആ​ർ. അ​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി പ്ര​ഭാ​ക​ര​ൻ നാ​യ​ർ, പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. ജ​ന​പ്ര​തി​നി​ധി​ക​ളും പിടി​എ ഭാ​ര​വാ​ഹി​ക​ളും വി​വി​ധ രാ​ഷ്‌ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളും പ്ര​സം​ഗി​ക്കും.


സ്കൂ​ളി​നെ ഹൈ​ടെ​ക് ആ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2018 മു​ത​ൽ 2021 വ​രെ​യു​ള്ള മൂ​ന്നു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ സ്കൂ​ൾ ന​വീ​ക​ര​ണ പ്രോ​ജ​ക്ടി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഡി​വി​ഷ​ൻ മെം​ബ​ർ സാ​റാ തോ​മ​സ് പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്പി​ളി പ്ര​ഭാ​ക​ര​ൻ നാ​യ​ർ, സ്വാ​ഗ​ത​സം​ഘം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ വി. ​പ്ര​സാ​ദ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ എം. ​ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​മാ​ദേ​വി, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ബി​നു ചി​റ​പ്പു​റം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.