റാ​ന്നി​യി​ൽനി​ന്നു പു​തി​യ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ
Wednesday, September 4, 2024 2:53 AM IST
റാ​ന്നി: റാ​ന്നി​യി​ൽനി​ന്നു പു​തു​താ​യി ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കെ​എ​സ്ആ​ർ​ടി​സി റാ​ന്നി സ​ബ് ഡി​പ്പോ​യ്ക്ക് ഒ​രു ഒ​രു സൂ​പ്പ​ർ​ഫാ​സ്റ്റ് ഉ​ൾ​പ്പെ​ടെ മൂ​ന്നു ബ​സു​ക​ളാ​ണ് പു​തു​താ​യി അ​നു​വ​ദി​ച്ച​ത്. ഇ​തു​പ​യോ​ഗി​ച്ചു​ള്ള പു​തി​യ ഷെ​ഡ്യൂ​ളു​ക​ളാ​ണ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

റാ​ന്നി​യി​ൽനി​ന്നും പാ​ല​ക്കാ​ടി​ന് അ​നു​വ​ദി​ച്ച കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സ് രാ​വി​ലെ ഏ​ഴി​ന് റാ​ന്നി​യി​ൽനി​ന്നും പു​റ​പ്പെ​ട്ട്, പാ​ലാ, മൂ​വാ​റ്റു​പു​ഴ, തൃ​ശൂ​ർവ​ഴി ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് പാ​ല​ക്കാ​ട്ട് എ​ത്തും. മൂ​ന്നി​ന് പാ​ല​ക്കാ​ടുനി​ന്നും തി​രി​കെ പു​റ​പ്പെ​ടു​ന്ന ബ​സ് രാ​ത്രി 10.50ന് ​റാ​ന്നി​യി​ൽ എ​ത്തും.


പു​ന​ലൂ​ർ - മു​ണ്ട​ക്ക​യം ചെ​യി​ൻ സ​ർ​വീ​സി​നാ​യാ​ണ് ര​ണ്ട് ഓ​ർ​ഡി​ന​റി ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന പു​ന​ലൂ​ർ - മു​ണ്ട​ക്ക​യം ചെ​യി​ൻ സ​ർ​വീ​സി​ൽ ഇ​ട​ക്കാ​ല​ത്ത് ബ​സു​ക​ൾ കു​റ​ഞ്ഞി​രു​ന്നു. ഈ ​കു​റ​വ് നി​ക​ത്തി റാ​ന്നി​യെ ജി​ല്ലാ കേ​ന്ദ്ര​വു​മാ​യും തൊ​ട്ട​ടു​ത്ത പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നുവേ​ണ്ടി ചെ​യി​ൻ സ​ർ​വീ​സ് കാ​ര്യ​ക്ഷ​മ​മാ​ക്കും.

പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ഡി​ടി​ഒ തോ​മ​സ് മാ​ത്യു, അ​നി​യ​ൻ വ​ള​യ​നാ​ട്ട്, ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ-ചാ​ർ​ജ് കെ.​ആ​ർ. മോ​ഹ​ൻകു​മാ​ർ, എം.​എ​സ്. ബാ​ല​കൃ​ഷ്ണ​ൻ, പി.​എ​ൻ. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.