ലോ​റി മ​റി​ഞ്ഞ് വീ​ട് ത​ക​ർ​ന്നു; വീട്ടുകാർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Thursday, September 5, 2024 3:11 AM IST
അ​ടൂ​ർ: കരിങ്കല്ലുമാ​യി വ​ന്ന ടി​പ്പ​ർ ലോ​റി വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞ് വീ​ട് ത​ക​ർ​ന്നു. മു​ണ്ട​പ്പ​ള്ളി സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ ശി​വ​വി​ലാ​സ​ത്തി​ൽ മ​ണി​ക്കു​ട്ട​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​യി​രു​ന്നു അ​പക​ടം.

അ​പ​ക​ടസ​മ​യത്ത് വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ണി​ക്കു​ട്ട​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഏ​ക​ദേ​ശം മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ലു​ള്ള റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം ജ​ല​ അ​ഥോ​റി​റ്റി പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ വെ​ട്ടി​പ്പൊ​ളി​ച്ചി​രു​ന്നു.


ഇ​തുമൂലം ​ടിപ്പ​ർ ലോ​റി സൈ​ഡി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്നു വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. വീ​ട്ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഈ ​സ​മ​യ​ത്ത് ഓ​ടി​ര​ക്ഷ​പ്പെട്ടു.