ക​ള്ളു​ഷാ​പ്പ് പ​രി​സ​ര​ത്തു​നി​ന്ന് 20 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി
Thursday, September 5, 2024 2:57 AM IST
തി​രു​വ​ല്ല: പെ​രി​ങ്ങ​ര സ്വാ​മി​പാ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള്ളു ഷാ​പ്പി​ൽ സം​സ്ഥാ​ന എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ് സം​ഘം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 20 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി. സ്വാ​മി​പാ​ലം ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഷാ​പ്പി​ന്‍റെ പി​ൻ​വ​ശ​ത്തെ ഷെ​ഡി​നു പി​ന്നി​ലാ​യി​ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച് ലി​റ്റ​റി​ന്‍റെ നാ​ല് ക​ന്നാ​സു​ക​ളി​ലെ സ്പി​രി​റ്റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന റെ​യ്ഡി​ൽ പി​ടി​കൂ​ടി​യ​ത്.

വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ക്കു​ന്ന ക​ള്ളി​ന് വീ​ര്യം കൂ​ട്ടാ​നാ​ണ് സ്പി​രി​റ്റ് എ​ത്തി​ച്ച​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഷാ​പ്പി​ന്‍റെ ലൈ​സ​ൻ​സി​യാ​യ തൃ​ശൂ​ർ സ്വ​ദേ​ശി പി. ​എ. സു​രേ​ഷി​നെ​തി​രേ കേ​സെ​ടു​ത്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.


സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​കേ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​ർ, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ മ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ശാ​ഖ്, സു​ബി​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്.