എം​സി​വൈ​എം ഭ​ദ്രാ​സ​ന യു​വ​ജ​ന സം​ഗ​മം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, September 4, 2024 2:53 AM IST
പ​ത്ത​നം​തി​ട്ട: എം​സി​വൈ​എം പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ളി​നോ​ടു ചേ​ർ​ന്ന് ഒ​ക്‌ടോബ​ർ ആ​റി​നു കോ​ന്നി വൈ​ദി​ക ജി​ല്ല​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ പൂ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തു​ന്ന "എ​പ്പി​ക് 2024’ ഭ​ദ്രാ​സ​ന യു​വ​ജ​ന സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​റും പൂ​ങ്കാ​വ് ഇ​ട​വ​ക വി​കാ​രി​യു​മാ​യ റവ. ​ഡോ. സി​ജോ ജയിം​സ് ച​രി​വു​പ​റ​മ്പി​ൽ,

ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ഏ​ബ്ര​ഹാ​മി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഭ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​ൻ തോ​മ​സ്, ട്ര​ഷ​റ​ർ വി.​എ​ൽ. വി​ശാ​ഖ്, സെ​ക്ര​ട്ട​റി ടെ​നി സ​ജി, സ​ഭാ​ത​ല സി​ൻ​ഡി​ക്കേ​റ്റ് ലി​ജോ ഫി​ലി​പ്പ്, കെ​സി​വൈ​എം സെ​ന​റ്റ് നി​ബി​ൻ പി. ​സാ​മു​വ​ൽ, കോ​ന്നി വൈ​ദി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ഏ​ബ്ര​ഹാം, പൂ​ങ്കാ​വ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ, വൈ​ദി​ക ജി​ല്ല, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, പൂ​ങ്കാ​വ്, വ​ല​ഞ്ചു​ഴി യൂ​ണി​റ്റി​ലെ യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


"​ക​ണ്ണി​ൽ ക​നി​വും, ക​ര​ളി​ൽ ക​ന​ലും കാ​ലി​ൽ ചി​റ​കും ഉ​ള്ള ക്രൈ​സ്ത​വ യു​വ​ത്വം’ എ​ന്ന​താ​ണ് ഭ​ദ്രാ​സ​ന യു​വ​ജ​ന സം​ഗ​മ​ത്തി​ന്‍റെ പ​ഠ​ന വി​ഷ​യം. ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽനി​ന്നാ​യി 700 ഓ​ളം യു​വ​ജ​ന​ങ്ങ​ളാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.