കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ
Wednesday, September 4, 2024 3:10 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​ത്യേ​ക സ​മ്മേ​ള​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട റോ​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ത​ദ്ദേ​ശ​ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​യി പ്ര​ധാ​ന അ​ജ​ണ്ട. രാ​ജ്യ​സ​ഭ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടശേ​ഷം ആ​ദ്യ​മാ​യി ജി​ല്ല​യി​ലെ​ത്തു​ന്ന ജോ​സ് കെ. ​മാ​ണി​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ചെ​യ​ർ​മാ​ൻ ന​ട​ത്തും.