ത​ദ്ദേ​ശ അ​ദാ​ല​ത്ത് പ​ത്തി​ന്; പ​രാ​തി​ക​ൾ ഇ​ന്നു​കൂ​ടി സ്വീ​ക​രി​ക്കും
Thursday, September 5, 2024 3:11 AM IST
പ​ത്ത​നം​തി​ട്ട: അ​തി​വേ​ഗ പ​രാ​തി​പ​രി​ഹാ​ര​മെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല ത​ദ്ദേ​ശ അ​ദാ​ല​ത്തി​ലേ​ക്ക് ഇ​ന്നു​കൂ​ടി പ​രാ​തി​ക​ൾ ന​ൽ​കാം. https://adalatapp.lsgkerala. gov.in/ എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​ണ് പ​രാ​തി​ക​ള്‍ ന​ല്‍​കാ​ന്‍ ക​ഴി​യു​ക.

പത്തിന് ​മ​ന്ത്രി എം. ​ബി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ 8.30 മു​ത​ല്‍ രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് അ​ദാ​ല​ത്ത്.

അ​ദാ​ല​ത്ത്ദി​വ​സം നേ​രി​ട്ടെ​ത്തി​യും അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കാം. ബി​ല്‍​ഡിം​ഗ് പെ​ര്‍​മി​റ്റ്, കം​പ്ലീ​ഷ​ന്‍, ക്ര​മ​വ​ത്ക​ര​ണം, വ്യാ​പാ​ര- വാ​ണി​ജ്യ -വ്യ​വ​സാ​യ -സേ​വ​ന ലൈ​സ​ന്‍​സു​ക​ള്‍, സി​വി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​കു​തി​ക​ള്‍, ഗു​ണ​ഭോ​ക്തൃ പ​ദ്ധ​തി​ക​ള്‍, പ​ദ്ധ​തി നി​ര്‍​വ​ഹ​ണം, സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ന്‍​ഷ​നു​ക​ള്‍, മാ​ലി​ന്യ​സം​സ്‌​ക​ര​ണം, പൊ​തു​സൗ​ക​ര്യ​ങ്ങ​ളും പൊ​തു​സു​ര​ക്ഷ​യും, ആ​സ്തി മാ​നേ​ജ്‌​മെ​ന്‍റ്,


സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​തും സ​മ​യ​പ​രി​ധി​ക്ക​കം സേ​വ​നം ല​ഭി​ക്കാ​ത്ത​തു​മാ​യ വി​ഷ​യ​ങ്ങ​ളി​ലെ പ​രാ​തി​ക​ള്‍, വ​കു​പ്പു മ​ന്ത്രി​ക്ക് ല​ഭി​ച്ച നി​വേ​ദ​ന​ങ്ങ​ള്‍,

സ്ഥി​രം അ​ദാ​ല​ത്ത് സ​മി​തി​യി​ലും ത​ദ്ദേ​ശ ഓ​ഫീ​സു​ക​ളി​ലും തീ​ര്‍​പ്പാ​ക്കാ​ത്ത പ​രാ​തി​ക​ള്‍, ത​ദ്ദേ​ശ ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ പ​രാ​തി​ക​ള്‍, നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ​രി​ഗ​ണി​ക്കു​ക.