ടി​ടി​ഐ ക​ലോ​ത്സ​വം: കൊ​ല്ലം ജി​ല്ല​യ്ക്ക് ഓ​വ​റോ​ൾ കി​രീ​ടം
Thursday, September 5, 2024 2:57 AM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി​യി​ൽ ന​ട​ന്ന സം​സ്ഥാ​ന ടി​ടി​ഐ ക​ലോ​ത്സ​വ​ത്തി​ൽ കൊ​ല്ലം ജി​ല്ല 149 പോ​യി​ന്‍റോ​ടെ ഒ​ന്നാ​മ​തെ​ത്തി. മ​ലപ്പു​റം 137, ക​ണ്ണൂ​ർ 133 പോ​യി​ന്‍റു​ക​ൾ ല​ഭി​ച്ചു. പി​പി​ടി​ടി​ഐ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം 129 പോ​യി​ന്‍റോ​ടെ ഒ​ന്നാ​മ​തെ​ത്തി. തൃ​ശൂ​ർ 123, കോ​ഴി​ക്കോ​ട് 114 പോ​യി​ന്‍റു​ക​ൾ ല​ഭി​ച്ചു.

അ​ധ്യാ​പ​ക ക​ലോ​ത്സ​വ​ത്തി​ൽ കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ൾ​ക്ക് 27 പോ​യി​ന്‍റു​ക​ൾ വീ​തം ല​ഭി​ച്ചു.

ടി​ടി​ഐ സ്കൂ​ളു​ക​ളി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ജി​ടി​ടി​ഐ കാ​ണി​വ​യ​ൽ 62 പോ​യി​ന്‍റോ​ടെ ഒ​ന്നാ​മ​തെ​ത്തി. ഡ​യ​റ്റ് ഇ​ടു​ക്കി 59 പോ​യി​ന്‍റോ​ടെ ര​ണ്ടാ​മ​താ​ണ്. ഇ​ടു​ക്കി​യി​ലെ അ​ൽ ഹ​സാ​ർ ടി​ടി​ഐ​യ്ക്ക് 58 പോ​യി​ന്‍റും ല​ഭി​ച്ചു. പി​പി​ടി​ടി​ഐ സ്കൂ​ളു​ക​ളി​ൽ തൃ​ശൂ​ർ ഒ​ല്ലൂ​ർ വി​ദ്യാ പി​പി​ടി​ടി​ഐ 123 പോ​യി​ന്‍റോ​ടെ ഒ​ന്നാ​മ​തും കോ​ഴി​ക്കോ​ട് ഗ​വ​ൺ​മെ​ന്‍റ് പി​പി​ടി​ടി​ഐ 114 പോ​യി​ന്‍റോ​ടെ ര​ണ്ടാ​മ​തു​മെ​ത്തി.


പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ് പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ക​ലോ​ത്സ​വം ആ​രം​ഭി​ച്ച​ത്. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.