ര​ജ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം
Wednesday, September 4, 2024 2:53 AM IST
തി​രു​വ​ല്ല: പ്ര​ത്യാ​ശ ന​ഷ്ട​പ്പെ​ടാ​തെ പ്ര​തി​സ​ന്ധി​ക​ളി​ൽ അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത ക​ണ്ടെ​ത്ത​ണ​മെ​ന്ന് ഡോ.​ തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത. എ​സ്‌സി ​സെ​മി​നാ​രി സ്കൂ​ൾ റി​ട്ട. ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ര​ജ​തജൂ​ബി​ലി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ന്‍റ് ജോ​സ് പോ​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ റ​വ.​ എ​ബി കെ .​ജോ​ഷ്വാ മു​ഖ്യസ​ന്ദേ​ശം ന​ൽ​കി. മാ​നേ​ജ​ർ കു​രു​വി​ള മാ​ത്യു, സെ​ക്ര​ട്ട​റി ജയ​ശ്രീ ആ​നി തോ​മ​സ്, ട്ര​ഷ​റർ ഷീ​ബ എ. ​ത​ടി​യി​ൽ, വി.​എം. മ​ത്താ​യി, എ.​വി. ജോ​ർ​ജ് , സ​ജി ജോ​ൺ, വൈ​ശാ​ഖ് ച​ന്ദ്ര​ൻ, മ​റി​യാ​മ്മ വ​ർ​ക്കി, ജോ​ൺ കെ. ​തോ​മ​സ്, റെ​നി വ​ർ​ഗീ​സ്, ന​വ്യ സാ​റാ കു​ര്യ​ൻ, പി.​എം.​ കു​ഞ്ഞു​മോ​ൾ, സു​ജ അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


80 വ​യ​സ് പൂ​ർ​ത്തീ​ക​രി​ച്ചവ​രെ​യും സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ ല​ഭി​ച്ച പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു.