മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും മേ​രീനാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മ​വും
Wednesday, September 4, 2024 3:10 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ 47ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും മേ​രി നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മ​വും ന​ട​ത്തി. രൂ​പ​ത​യു​ടെ 13 ഫൊ​റോ​ന​ക​ളി​ൽനി​ന്നും 148 ഇ​ട​വ​ക​ക​ളി​ൽനി​ന്നു​മു​ള്ള അം​ഗ​ങ്ങ​ൾ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ 10ന് ​ന​ട​ത്തി​യ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്കുശേ​ഷം 10.30ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ ജ​പ​മാ​ല റാ​ലി ആ​രം​ഭി​ച്ചു. രൂ​പ​ത ഫാ​മി​ലി അ​പ്പൊസ്ത​ലേ​റ്റ് മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ൽ രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് മേ​രി​ക്കു​ട്ടി പൊ​ടി​മ​റ്റ​ത്തി​നു പ​താ​ക കൈ​മാ​റി ജ​പ​മാ​ല റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

പ​രി​ശു​ദ്ധ അ​മ്മ​യു​ടെ 47 പ്ര​ത്യ​ക്ഷീ​ക​ര​ണ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചും 47 മു​ത്തു​ക്കു​ട​ക​ളും 47 പ​താ​ക​ക​ളും ഏ​ന്തി​യാ​ണ് ക​ത്തീ​ഡ്ര​ലി​ൽനി​ന്ന് പു​ത്ത​ന​ങ്ങാ​ടിവ​ഴി പ​ഴ​യ​പ​ള്ളി​യി​ലേ​ക്ക് മാ​താ​ക്ക​ൾ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​ത്.


രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ മ​രി​യ​ൻ സ​ന്ദേ​ശം ന​ൽ​കി. പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മാ​ധ്യ​സ്ഥ​്യത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും സ​ഹ​ന​ങ്ങ​ളി​ൽ ത​ള​രാ​തെ ദൈ​വ​ഹി​ത​ത്തോ​ട് ചേ​ർ​ന്നുനി​ന്ന അ​മ്മ ഈ ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ന​മു​ക്ക് ഏ​റെ മാ​തൃ​ക​യാ​ണെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ​ന്ദേ​ശ​ത്തി​ൽ പ​ങ്കു​വ​ച്ചു.

തു​ട​ർ​ന്ന് രൂ​പ​ത ഫാ​മി​ലി അ​പ്പൊസ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. രൂ​പ​ത, ഫൊ​റോ​ന, ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.