ആ​റ​ന്മു​ള വ​ള്ള​സ​ദ്യ ഒ​ക്ടോ​ബ​ർ ര​ണ്ടി​നു സ​മാ​പി​ക്കും
Tuesday, September 3, 2024 5:43 AM IST
ആ​റ​ന്മു​ള: ആ​റ​ന്മു​ള വ​ള്ള​സ​ദ്യ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് സ​മാ​പി​ക്കും. 74 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന​താ​ണ് വ​ള്ള​സ​ദ്യ. അ​തി​ല്‍ 42 ദി​ന​ങ്ങ​ള്‍ പി​ന്നി​ട്ടു ക​ഴി​ഞ്ഞു. ഇ​തേ​വ​രെ 422 വ​ള്ള​സ​ദ്യ​ക​ള്‍ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞു.

ഇ​ന്ന​ലെ​വ​രെ 215 സ​ദ്യ​ക​ള്‍ ന​ട​ന്നു. ഒ​രു സ​ദ്യ​യ്ക്ക് കു​റ​ഞ്ഞ​ത് 250 മു​ത​ല്‍ 500 പേ​ര്‍ വ​രെ ആ​കാം. 15 സ​ദ്യാ​ല​യ​ങ്ങ​ള്‍ ഇ​തി​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​ത്തെ​ണ്ണം ക്ഷേ​ത്ര​മ​തി​ല്‍​ക്ക​ക​ത്തും അ​ഞ്ചെ​ണ്ണം പു​റ​ത്തു​ള്ള ഓ​ഡി​റ്റോ​റി​യ​ങ്ങ​ളു​മാ​ണ്. 15 സ​ദ്യ കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​രാ​ണ് വ​ള്ള​സ​ദ്യ ഒ​രു​ക്കു​ന്ന​ത്. 44 വി​ഭ​വ​ങ്ങ​ള്‍ ഇ​ല​യി​ല്‍ വി​ള​മ്പു​മ്പോ​ള്‍ 22 വി​ഭ​വ​ങ്ങ​ള്‍ പാ​ടി ചോ​ദി​ക്കു​ന്ന മു​റ​യ്ക്ക് ഭ​ക്ത​ര്‍​ക്ക് ന​ല്‍​കും.


കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ഉ​ള്ള​വ​ര്‍​ക്ക് പു​റ​മേ വി​ദേ​ശി​ക​ളും പ​ങ്കെ​ടു​ത്തു​വ​രു​ന്നു. പ​ള്ളി​യോ​ട​ത്തു​ഴ​ച്ചി​ലു​കാ​ര്‍​ക്ക് പ്ര​ത്യേ​ക ബാ​ഡ്ജ്, മ​റ്റു ഭ​ക്ത​ര്‍​ക്ക് സ​ദ്യ​യ്ക്ക് പാ​സ് മൂ​ല​വും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ട്.

തി​രു​വോ​ണ ദി​വ​സ​വും ഉ​തൃ​ട്ടാ​തി നാ​ളി​ലും സ​ദ്യ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഈ ​വ​ര്‍​ഷം 80 സ​ദ്യ​ക​ള്‍ കൂ​ടി ബു​ക്ക് ചെ​യ്യാ​ന്‍ അ​വ​സ​രം ഉ​ണ്ടെ​ന്ന് പ​ള്ളി​യോ​ട സേവാ സം​ഘം പ്ര​സി​ഡ​ന്‍റ് കെ. ​വി. സാം​ബ​ദേ​വ​നും സെ​ക്ര​ട്ട​റി പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​നും അ​റി​യിച്ചു.