ത്രോ​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ടീ​മു​ക​ൾ​ക്കു വി​ജ​യം
Wednesday, September 4, 2024 3:10 AM IST
മ​ല്ല​പ്പ​ള്ളി: വെ​ണ്ണി​ക്കു​ളം ബ​ഥ​നി അ​ക്കാ​ഡ​മി സ്കൂ​ളി​ൽ സ​മാ​പി​ച്ച 23ാമ​ത് സം​സ്ഥാ​ന ജൂ​ണി​യ​ർ ത്രോ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പിൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല വി​ജ​യ കി​രീ​ടം ചൂ​ടി. ക​ണ്ണൂ​രി​നെ​യാ​ണ് എ​റ​ണാ​കു​ളം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി പാ​ല​ക്കാ​ട് ജി​ല്ല ചാ​മ്പ്യ​ൻ​ഷി​പ്പ് നി​ല​നി​ർ​ത്തി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പാ​ല​ക്കാ​ടും മ​ല​പ്പു​റ​വും സം​യു​ക്ത​മാ​യി മൂ​ന്നാം സ്ഥാ​നം നേ​ടി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാഗ​ത്തി​ൽ ക​ണ്ണൂ​രും കോ​ട്ട​യവും മൂ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. എ​റ​ണാ​കു​ള​ത്തി​ന്‍റെ മു​ഹ​മ്മ​ദ് സ​ഫ​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും പാ​ല​ക്കാ​ടി​ന്‍റെ ഐ​ശ്വ​ര്യ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും മി​ക​ച്ച ക​ളി​ക്കാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു.


സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ത്രോ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൻ​സി​ൽ സ​ക്ക​റി​യ കോ​മാ​ട്ട്, അ​ജി​ൻ ക​ലാ​ഭ​വ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ്, പ്ര​ദീ​പ് കെ, ​അ​തീ​ർ​ത്ത് എ​സ്, ഷെ​ൽ​ട്ട​ൻ റാ​ഫേ​ൽ, ടി.​സി. ലോ​റ​ൻ​സ്, മെ​ബി​ൻ സാം ​മാ​ത്യു, ഇ​ജാ​സ് ഖാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒക്‌ടോബ​ർ മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ തെ​ലു​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​ണി​യ​ർ ത്രോ​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള കേ​ര​ള ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.