വി.​ജി. വി​നോ​ദ് കു​മാ​ർ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും
Wednesday, September 4, 2024 2:53 AM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി വി.​ജി. വി​നോ​ദ് കു​മാ​ര്‍ ഇ​ന്നു ചു​മ​ത​ല​യേ​ല്‍​ക്കും. പി.​വി. അ​ൻ​വ​ർ എം​എ​ൽ യു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണം ചോ​ർ​ന്ന് വി​വാ​ദ​ത്തി​ൽപ്പെ​ട്ട സു​ജി​ത്ത് ദാ​സി​നെ സ്ഥ​ലം മാ​റ്റി​യ​തി​നെത്തു​ട​ർ​ന്നാ​ണ് വി​നോ​ദ് കു​മാ​റി​ന്‍റെ നി​യ​മ​നം.

വി​ജി​ല​ന്‍​സ് തി​രു​വ​ന​ന്ത​പു​രം സ്‌​പെ​ഷ്ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ യൂ​ണി​റ്റ് -1 എ​സ്പി സ്ഥാ​നം വ​ഹി​ച്ചു​വ​ര​വേ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി വി​നോ​ദ് കു​മാ​റി​നു സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച​ത്.
1995-ല്‍ ​സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​ട്ടാ​ണ് വി​നോ​ദ് കു​മാ​ര്‍ പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​യ​ത്. 2021ല്‍ ​ഐ​പി​എ​സ് ല​ഭി​ച്ചു.


2010ല്‍ ​തി​രു​വ​ല്ല ഡി​വൈ​എ​സ്പി ആ​യി​രു​ന്ന​പ്പോ​ള്‍ ന​ട​പ്പാ​ക്കി​യ ജ​ന​മൈ​ത്രി സു​ര​ക്ഷാ പ​ദ്ധ​തി ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. പാ​ലാ​യി​ല്‍ ഡി​വൈ​എ​സ്പി ആ​യി​രു​ന്ന​പ്പോ​ള്‍ മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കാ​യി എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലും ഹോ​ട്ട്‌​ലൈ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ മി​ക​വ് തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ബി.​എ​സ്. പ്ര​മീ​ള. മ​ക്ക​ൾ: വി.​ അ​ക്ഷ​യ് കൃ​ഷ്ണ​ന്‍, ആ​ര്യ​ന്‍ വി. ​നാ​യ​ര്‍.