മാ​ന​സി​കാ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം: എം​എ​ൽ​എ
Wednesday, September 4, 2024 2:53 AM IST
തി​രു​വ​ല്ല: ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം മാ​ന​സി​ക ആ​രോ​ഗ്യ​വും വ​ർ​ധി​പ്പി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ. വൈ​എം​സി​എ സ​ബ് റീ​ജൺ പു​തു​ശേ​രി എം​ജി​ഡി ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്താ​ൻ പ​രി​ശ്ര​മി​ക്കു​ന്ന​തു​പോ​ലെ വ്യാ​യാ​മ​വും ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും കാ​യി​ക സം​സ്കാ​രം വ​ള​ർ​ത്തേ​ണ്ട​തും കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ഇ​തി​നാ​യി സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും അധ്യാ​പ​ക​രും ര​ക്ഷ​ാക​ർ​ത്താ​ക്ക​ളും ഒ​ന്നി​ച്ച് അ​ണി​ചേ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ബ് റീ​ജൺ ചെ​യ​ർ​മാ​ൻ ജോ​ജി പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ഡി സ്കൂ​ൾ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.


വൈ​എം​സി​എ സം​സ്ഥാ​ന സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് സ​മി​തി ചെ​യ​ർ​മാ​ൻ ഷെ​ന്നി പോ​ൾ, ഓ​ട്ടോ കാ​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് ക​ണ്ണ​മ​ല, സ്കൂ​ൾ കോ-​ഓ​ർഡി​നേ​റ്റ​ർ ഫാ. ​ബി​ജോ​ഷ് തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് ഷൈ​നി സാ​മു​വേ​ൽ, വൈ​എം​സി​എ സ​ബ് - റീ​ജൺ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നി​ൽ മ​റ്റ​ത്ത്,

മു​ൻ ചെ​യ​ർ​മാ​ന്മാ​രാ​യ ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ, കെ.​സി.​ മാ​ത്യു, ലാ​ലു തോ​മ​സ്, ലി​നോ​ജ് ചാ​ക്കോ, സ​ബ് റീ​ജൺ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് സ​മി​തി ക​ൺ​വീ​ന​ർ കു​ര്യ​ൻ ചെ​റി​യാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ നി​തി​ൻ വ​ർ​ക്കി ഏ​ബ്ര​ഹാം, ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി മാ​മ്പ്ര​കു​ഴി​യി​ൽ, റോ​യി വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​നോ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.