കുന്നന്താനത്ത് പത്തുലക്ഷത്തിന്‍റെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Thursday, September 5, 2024 3:11 AM IST
തി​രു​വ​ല്ല: കു​ന്ന​ന്താ​നം പാ​മ​ല​യി​ൽനി​ന്ന് 10 ല​ക്ഷ​ം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പാ​മ​ല പു​ളി​മൂ​ട്ടി​ൽ പ​ടി​യി​ൽ ജ​യ​ന്‍റെ ഹോ​ളോ​ബ്രി​ക്സ് നി​ർ​മാ​ണ ക​മ്പ​നി​യു​ടെ മ​റ​വി​ൽ വി​റ്റ​ഴി​ച്ചി​രു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ന്പ​നി​യി​ൽനി​ന്ന് ഒ​രു ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന അ​മ്പ​ല​പ്പു​ഴ ക​രു​മാ​ടി തു​ണ്ടി​ൽ വീ​ട്ടി​ൽ ഗി​രീ​ഷ് കു​മാ​റി​നെ (42) തി​രു​വ​ല്ല എ​ക്സൈ​സ് സ​ർ​ക്കി​ൾ സം​ഘം മു​ത്തൂ​ർ - കാ​വു​ഭാ​ഗം റോ​ഡി​ലെ മ​ന്നം ക​രചി​റ​യി​ൽനി​ന്നു പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പാ​മ​ല​യി​ലെ ഹോ​ളോ​ബ്രി​ക്സ് ക​മ്പ​നി​യെ സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​ത്.


തു​ട​ർ​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ റെയ്ഡി​ൽ ഷെ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 29 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സ്ഥാ​പ​ന​ം ന​ട​ത്തി​പ്പു​കാ​ര​നാ​യ കു​ന്ന​ന്താ​നം സ്വ​ദേ​ശി ജ​യ​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പി​ടി​യി​ലാ​യ ഗി​രീ​ഷ് കു​മാ​റി​നെ​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി തി​രു​വ​ല്ല പോ​ലീ​സി​ന് കൈ​മാ​റി. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ ​രാ​ജേ​ന്ദ്ര​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി. ​കെ. സു​രേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​ർ​ജു​ൻ അ​നി​ൽ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ. ഡി.​സു​മോ​ദ് കു​മാ​ർ, ഡ്രൈ​വ​ർ വി​ജ​യ​ൻ എ​ന്നി​വ​രുടെ സം​ഘ​മാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.