പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​ത്തി​ലെ അ​നി​ശ്ചി​ത​ത്വം പ​രി​ഹ​രി​ക്ക​ണം: കെ​യു​ഡ​ബ്ല്യു​ജെ
Tuesday, September 3, 2024 5:43 AM IST
പ​ത്ത​നം​തി​ട്ട: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​നി​ൽ​ക്കു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യുജെ) ജി​ല്ലാ വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. വി​നീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ജില്ലാ പ്ര​സി​ഡ​ന്‍റ് സ​ജി​ത് പ​ര​മേ​ശ്വ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​ബി​ജു വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എ​സ്. ഷാജ​ഹാ​ൻ ക​ണ​ക്കും അ​വ​ത​രിപ്പിച്ചു.


സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ സാം ​ചെ​ന്പ​ക​ത്തി​ൽ, രാ​ജേ​ഷ്കു​മാ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് കു​ന്നു​പ​റ​ന്പി​ൽ, എം.​ജെ. പ്ര​സാ​ദ്, ബി​ജു കു​ര്യ​ൻ, ജി. ​വി​ശാ​ഖ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കെ​യു​ഡ​ബ്ല്യു​ജെ പു​തി​യ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ ചു​മ​ത​ല​യേ​റ്റു.