വ​ള്ളി​ക്കോ​ട് ഗ​വ. എ​ൽ​പി​എ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, July 20, 2024 2:57 AM IST
കോ​ന്നി: ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച വ​ള്ളി​ക്കോ​ട് ഗ​വ. എ​ൽ‌​പി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. 1.20 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.
140 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള സ്കൂ​ൾ കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്ക​ത്തേ തു​ട​ർ​ന്ന് ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.


2022 ഒ​ക്ടോ​ബ​ർ ആ​റി​ന് ത​റ​ക്ക​ല്ലി​ട്ട കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ടാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട​വി​ഭാ​ഗ​ത്തി​നാ​യി​രു​ന്നു നി​ർ​മാ​ണ​ച്ചു​ത​മ​ല. ര​ണ്ട് നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ൽ ആ​ധു​നി നി​ല​വാ​ര​ത്തി​ലു​ള്ള ക്ലാ​സ് മു​റി​ക​ൾ, അ​ധ്യാ​പ​ക​ർ​ക്കു​ള്ള മു​റി​ക​ൾ, ഓ​ഫീ​സ്, ശു​ചി​മു​റി​ക​ൾ എ​ന്നി​വ​യു​ണ്ട്. ആ​റു ല​ക്ഷം രൂ​പ ചെ​ല​വി​ൽ പാ​ച​ക​പ്പു​ര​യും നി​ർ​മി​ച്ചി​ട്ടു​ണ്ട്.