മ​ല്ല​പ്പ​ള്ളി ശ്രീ​കൃ​ഷ്ണ​വി​ലാ​സം മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ​ത്തി​ന് 1.5 കോ​ടി​യു​ടെ പ​ദ്ധ​തി
Saturday, July 20, 2024 2:57 AM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ശ്രീ​കൃ​ഷ്ണ വി​ലാ​സം പൊ​തു​മാ​ർ​ക്ക​റ്റ് ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി 1.5 കോ​ടി രൂ​പ വ​ക​യി​രു​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സാം ​പ​ട്ടേ​രി​ൽ അ​റി​യി​ച്ചു. മാ​ർ​ക്ക​റ്റ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 12 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് ടെ​ൻ‌​ഡ​റും ന​ട​ത്തി​യി​ട്ടു​ണ്ട്.

മു​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഡി​പി​ആ​ർ ത​യാ​റാ​ക്കി തു​ക വ​ക​യി​രു​ത്തി നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന് പ​ദ്ധ​തി ഏ​റ്റെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ല​ഭ്യ​മാ​യ പ​ദ്ധ​തി വി​ഹി​ത​ത്തി​ലു​ണ്ടാ​യ ഗ​ണ്യ​മാ​യ കു​റ​വും നി​ർ​ബ​ന്ധി​ത പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും കാ​ര​ണം മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.


പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് നി​ല​വി​ലു​ണ്ടെ​ങ്കി​ലും പൊ​തു​മാ​ർ​ക്ക​റ്റി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മാ​ർ​ക്ക​റ്റ് കെ​ട്ടി​ടം ന​വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി ത​ന​ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യും അ​ധി​ക​മാ​യി​വ​രു​ന്ന തു​ക വാ​യ്പ‌​യെ​ടു​ത്തു​മാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ മാ​ർ​ക്ക​റ്റി​നു​ള്ളി​ലേ​ക്കു മാ​റ്റു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​യ്യു​ന്ന​തി​നു തീ​രു​മാ​നി​ച്ച​താ​യും ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.