ജി​ല്ലാ നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, July 20, 2024 2:57 AM IST
കോ​ന്നി: സം​സ്ഥാ​ന തൊ​ഴി​ൽ വ​കു​പ്പ് കോ​ന്നി​യി​ൽ തു​ട​ങ്ങു​ന്ന ജി​ല്ലാ നൈ​പു​ണ്യ വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു മൂ​ന്നി​ന് എ​ലി​യ​റ​യ്ക്ക​ലി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കു​മെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ ആ​റാ​മ​ത്തെ ജി​ല്ലാ നൈ​പു​ണ്യ വി​ക​സ​ന​കേ​ന്ദ്ര​മാ​ണ് കോ​ന്നി​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.


നി​ര​വ​ധി പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ന്നി​യി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് മി​ക​ച്ച തൊ​ഴി​ൽ നേ​ട​ത്ത​ക്ക നി​ല​യി​ലു​ള്ള പ​രി​ശീ​ല​ന​വും, നി​ർ​ദേ​ശ​വും ന​ല്കു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.