ആ​റ​ന്മു​ള വ​ള്ള​സ​ദ്യ നാ​ളെമു​ത​ല്‍; ഇ​ന്ന് അ​ഗ്‌​നി​പ​ക​രും
Saturday, July 20, 2024 2:57 AM IST
ആ​റ​ന്മു​ള: പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ വ​ള്ള​സ​ദ്യ​ക​ളു​ടെ ആ​രം​ഭം​കു​റി​ച്ചു​കൊ​ണ്ട് പാ​ച​ക​പ്പു​ര​യി​ലെ അ​ടു​പ്പി​ല്‍ അ​ഗ്‌​നി​പ​ക​രു​ന്ന ച​ട​ങ്ങ് ഇ​ന്നു രാ​വി​ലെ എ​ട്ടി​നും 8.40നും ​മ​ധ്യേ​യു​ള്ള മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ ന​ട​ക്കും. ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ല്‍ നി​ന്നും കൊ​ളു​ത്തു​ന്ന ഭ​ദ്ര​ദീ​പം ഊ​ട്ടു​പു​ര​യി​ല്‍ എ​ത്തി​ച്ച് പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് നി​ല​വി​ള​ക്കു ക​ത്തി​ക്കു​ക​യും തു​ട​ര്‍​ന്ന് മു​തി​ര്‍​ന്ന പാ​ച​ക​ക്കാ​ര​ന്‍ അ​ടു​പ്പി​ലേ​ക്ക് അ​ഗ്‌​നി പ​ക​രു​ക​യും ചെ​യ്യും.

നാ​ളെ ആ​രം​ഭി​ക്കു​ന്ന വ​ള്ള​സ​ദ്യ വ​ഴി​പാ​ട് ഒ​ക്ടോ​ബ​ര്‍ ര​ണ്ടു​വ​രെ നീ​ളും. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്റെ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലാ​ണ് പ​ള്ളി​യോ​ട സേ​വാ​സം​ഘം വ​ള്ള​സ​ദ്യ ക്ര​മീ​ക​രി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള നി​ര്‍​വ​ഹ​ണ സ​മി​തി യാ​ണ് വ​ള്ള​സ​ദ്യ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ , അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ്, ഭ​ക്ത​ജ​ന പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​കെ.​ജി. ശ​ശി​ധ​ര​ന്‍ പി​ള്ള (കോ​ഴ​ഞ്ചേ​രി ), ര​വീ​ന്ദ്ര​നാ​യ​ര്‍ (മാ​ല​ക്ക​ര) എ​ന്നി​വ​രാ​ണ് ഇ​ക്കൊ​ല്ല​ത്തെ നി​ര്‍​വ​ഹ​ണ സ​മി​തി അം​ഗ​ങ്ങ​ള്‍.

ക്ഷേ​ത്ര​ത്തി​ല്‍ പ​ത്തു​വ​ള്ള​സ​ദ്യ​ക​ളും സ​മീ​പ​ത്തു​ള്ള സ​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി അ​ഞ്ചു വ​ള്ള​സ​ദ്യ​ക​ളും ന​ട​ത്തു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ട്. പ്ര​തി​ദി​നം 15 വ​ള്ള​സ​ദ്യ​ക​ള്‍ വ​രെ ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. ആ​ദ്യ​ദി​വ​സം വ​ഴി​പാ​ടാ​യി 10 വ​ള്ള​സ​ദ്യ​ക​ള്‍ ന​ട​ക്കും 44 വി​ഭ​വ​ങ്ങ​ളാ​ണ് വ​ള്ള​സ​ദ്യ​ക്കു​ള്ള​ത്. ശ്ലോ​കം ചൊ​ല്ലി വാ​ങ്ങു​ന്ന 20 വി​ഭ​വ​ങ്ങ​ള്‍ വേ​റെ​യു​മു​ണ്ട് .

നാ​ളെ രാ​വി​ലെ 11.30ന് ​ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ദേ​വ​സ്വം മ​ന്ത്രി​മാ​രാ​യ വി.​എ​ന്‍. വാ​സ​വ​ന്‍, വീ​ണാ ജോ​ര്‍​ജ് , ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ്, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, മെം​ബ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. വി​ശി​ഷ്ടാ​തി​ഥി​ക​ള്‍​ക്കും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ള്‍​ക്കും വ​ള്ള​സ​ദ്യ ആ​സ്വ​ദി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്.


വ​ള്ള​സ​ദ്യ​യു​ടെ തു​ട​ക്ക ദി​വ​സം 10 പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്കാ​ണ് സ​ദ്യ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ട​ശേ​രി​മ​ല കി​ഴ​ക്ക്, തോ​ട്ട​പ്പു​ഴ​ശേ​രി, വെ​ണ്‍​പാ​ല, തെ​ക്കേ​മു​റി, മ​ല്ല​പ്പു​ഴ​ശേ​രി, മേ​ലു​ക​ര, കോ​റ്റാ​ത്തൂ​ര്‍, ഇ​ട​നാ​ട്, തെ​ക്കേ​മു​റി കി​ഴ​ക്ക്, ആ​റാ​ട്ടു​പു​ഴ പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ആ​ദ്യ​ദി​നം വ​ള്ള​സ​ദ്യ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മ​ല്ല​പ്പു​ഴ​ശേ​രി പ​ള്ളി​യോ​ടം നീ​ര​ണി​ഞ്ഞു

ആ​റ​ന്മു​ള: ച​ങ്ങം​കേ​രി വേ​ണു ആ​ചാ​രി​യു​ടെ ക​ര​വി​രു​തി​ൽ പു​തു​ക്കി പ്പണി​ത മ​ല്ല​പ്പു​ഴ​ശേരി പ​ള്ളി​യോ​ടം ക​ര​ക്കാ​രു​ടെ പ​മ്പാ ന​ദി​യി​ൽ നീ​ര​ണി​ഞ്ഞു.​ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ല്‍ ആ​റാ​ട്ട് ക​ട​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ നീ​ര​ണി​യ​ല്‍ നി​ര്‍​വ​ഹി​ച്ചു .

പ​ള്ളി​യോ​ട ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ശ​ശീ​ന്ദ്ര​ൻ നാ​യ​രു​ടെ അ​ത്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം പ​ള്ളി​യോ​ട സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. സാം​ബ​ദേ​വ​നും ശി​ല്പി​ക​ളെ ആ​ദ​രി​ക്ക​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​നും നി​ർ​വ​ഹി​ച്ചു.

അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ ഭ​ട്ട​തി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജെ.​ഇ​ന്ദി​രാ​ദേ​വി, മി​നി ജി​ജു ജേ​ക്ക​ബ്, ജി​ജി ചെ​റി​യാ​ൻ മാ​ത്യു, ശ്രീ​ലേ​ഖ, സ​തീ ദേ​വി, റോ​സ​മ്മ മ​ത്താ​യി, എ.​പ​ദ്മ​കു​മാ​ർ, ഹ​രി​കൃ​ഷ്ണ​ൻ തി​രു​മേ​നി, പ്ര​സാ​ദ് ആ​ന​ന്ദ ഭ​വ​ൻ, കെ.​എ​സ്.​സു​രേ​ഷ്, ഭ​ര​ത് വാ​ഴു​വേ​ലി​ൽ, വി​ജ​യ​ൻ ന​ട​മം​ഗ​ല​ത്ത്, ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശ്രീ​പാ​ർ​ഥ​സാ​ര​ഥി​ പ​ള്ളി​യോ​ട ക​ര​യോ​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ ​ബാ​ച്ചി​ല്‍​പ്പെ​ട്ട മ​ല്ല​പ്പു​ഴ​ശേ​രി പ​ള്ളി​യോ​ടം 16 ല​ക്ഷം രൂ​പ മു​ട​ക്കി ച​ങ്ങം​ക​രി വേ​ണു ആ​ചാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തു​ക്കി​പ്പ​ണി​ത​ത്.