തി​രു​വ​ല്ല വൈ​എം​സി​എ​യി​ൽ ച​ക്ക, മാ​ന്പ​ഴ മേ​ള
Friday, July 19, 2024 3:05 AM IST
തി​രു​വ​ല്ല: വൈ​എം​സി​എ​യി​ൽ ച​ക്ക, മാ​ന്പ​ഴം മേ​ള തു​ട​ങ്ങി. മാ​മ്പ​ഴ​മേ​ള​യി​ൽ വി​ദേ​ശി​യും സ്വ​ദേ​ശി​യു​മാ​യ 20 ൽ​പ​രം മാ​മ്പ​ഴ​ങ്ങ​ളു​ടെ രു​ചി മേ​ള​യി​ൽ ആസ്വ​ദി​ക്കാ​നാ​കും.

നീ​ലം , സേ​ലം, ചെ​മ്പ​ര​ത്തി വ​രി​ക്ക, തൊ​ട്ട​പു​രി , വ​യ​ല​റ്റ് ലേ​ഡി, ച​ക്ക​ര​ക്കൂ​ട്ടി, ത​ബു​രു, കാ​സ, ഹി​മാം ബ​സ​ന്ത്, റൊ​മാ​നി​യേ (ആ​പ്പി​ൾ മാ​ങ്ങ), ജാ​ങ്കി​രി, സു​വ​ർ​ണ​രേ​ഖ, മ​ൽ​ഗോ​വ, ബ​ങ്ക​ന​പ്പ​ള്ളി, കൊ​ക്കോ മം​ഗോ, കാ​ശ്മീ​രി മം​ഗോ, മ​ല്ലി​ക എ​ന്നി ഇ​ന​ങ്ങ​ളാ​ണ് ​എത്തി​യി​ട്ടു​ള്ള​ത്.

21 വ​രെ നീ​ളു​ന്ന പ്ര​ദ​ർ​ശ​നം ദി​വ​സ​വും രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ​യാ​ണ്.