ഡോ.​ എം.​എ​സ്. വ​ല്യ​ത്താ​ൻ വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ അ​തു​ല്യ പ്ര​തി​ഭ: മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത
Friday, July 19, 2024 3:05 AM IST
തി​രു​വ​ല്ല: ഹൃ​ദ​യ ശ​സ്ത്ര​ക്രി​യാ​വി​ദ​ഗ്ധ​നും ശാ​സ്ത്ര​ജ്ഞ​നു​മാ​യ ഡോ. ​എം. എ​സ്. വ​ല്യ​ത്താന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡോ.​ തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ശോ​ചി​ച്ചു. ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന് അ​തു​ല്യ സം​ഭാ​വ​ന​ക​ള്‍ ന​ല്കി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​രി​ച്ചു.

മെ​ഡി​ക്ക​ല്‍ രം​ഗ​ത്ത് താ​ന്‍ ആ​ര്‍​ജിച്ച​താ​യ അ​റി​വും അ​നു​ഭ​വ സ​മ്പ​ത്തും ത​ദ്ദേ​ശീ​യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ട​ത്ത​ക്ക​വി​ധം അ​ദ്ദേ​ഹം തന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​തം ന​യി​ച്ചു. കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഹൃ​ദ​യ​വാ​ല്‍​വ് വി​ക​സി​പ്പി​ച്ച​തി​ലൂ​ടെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും പ്രാ​പ്യ​മാ​ക്കി.


ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തെ​യും പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സാ​രീ​തി​ക​ളെ​യും ചേ​ര്‍​ത്തു പി​ടി​ക്കു​വാ​ന്‍ അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ള്‍ സ​മൂ​ഹ​ത്തിന്‍റെ പൊ​തു​വാ​യ ആ​രോ​ഗ്യ പ​രി​ര​ക്ഷ​ണ​ത്തി​ന് മു​ത​ല്‍​ക്കൂ​ട്ടാ​യി​രു​ന്നു.

വൈ​ദ്യ ശാ​സ്ത്ര​രം​ഗ​ത്തി​ന് അ​തു​ല്യ സം​ഭാ​വ​ന​ക​ള്‍ ന​ല്കി​യ അ​ദ്ദേ​ഹ​ത്തി​ന് മാ​ര്‍​ത്തോ​മ്മ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള മേ​ല്പാ​ടം ആ​റ്റു​മാ​ലി​ല്‍ ജോ​ർ​ജു​കു​ട്ടി അ​വാ​ര്‍​ഡ് 2003 ല്‍ ​തി​രു​വ​ല്ല സ​ഭാ ആ​സ്ഥാ​ന​ത്തു ന​ല്‍​കി​യെ​ന്ന​തും മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​രി​ച്ചു.