ഭി​ന്ന​ശേ​ഷി​ക്കാ​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ മാ​റ്റം വേ​ണം: ജി​ല്ലാ ക​ള​ക്ട​ർ
Friday, July 19, 2024 2:46 AM IST
പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളോ​ടു പൊ​തു​സ​മൂ​ഹ​ത്തിന്‍റെ സ​മീ​പ​നം ഇ​നി​യും മാ​റേ​ണ്ട​തു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ. പ​ത്ത​നം​തി​ട്ട പ്ര​കാ​ശ​ധാ​ര സ്കൂ​ൾ ഫോ​ർ ഡി​ഫ​റ​ന്‍റ്‌ലി ഏ​ബി​ൾ​ഡിന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സ്പെ​ഷ​ൽ സ്കൂ​ൾ, ബി​ആ​ർ​സി, ബ​ഡ്സ് സ്കൂ​ൾ തു​ട​ങ്ങി​യ​വ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭി​ന്ന​ശേ​ഷി​ക്കാ​രെ സ​മൂ​ഹ​ത്തിന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ ശ്ലാ​ഘ​നീ​യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ഭാ സ​മൂ​ഹം ഒ​ട്ടേ​റെ ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്തു​വ​രു​ന്ന​താ​യി ക​ള​ക്ട​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ . ജോ​ൺ​സ​ൺ ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​ജോ​ൺ മാ​ത്യു, ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, ഡോ. ​ഷേ​ബ എം ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്ലാ​സു​ക​ൾ​ക്ക് ഫെ​ബി ലി​യോ മാ​ത്യു, കെ. ​പി. ര​മേ​ഷ്, സി. ​കെ. രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി