വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് കാ​ട്ടി​നു​ള്ളി​ൽത്ത​ന്നെ ആ​ഹാ​ര​വും വെ​ള്ള​വും ല​ഭ്യ​മാ​ക്ക​ണം: ഡോ.​ ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്
Friday, July 19, 2024 2:46 AM IST
റാ​ന്നി: വ​ന​ത്തി​നു​ള്ളി​ൽത്ത​ന്നെ വ​ന​്യമൃ​ഗ​ങ്ങ​ൾ ക​ഴി​യു​ന്ന വി​ധ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ണ​മെ​ന്നും അ​വ നാ​ട്ടി​ലെ​ത്താ​നു​ള്ള കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി അ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത. മാ​ർ​ത്തോ​മ്മ സ​ഭ വി​ക​സ​ന​വാ​രാ​ച​ര​ണം റാ​ന്നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​മോ​ച​ന​മാ​ണ് വി​ക​സ​ന​ത്തിന്‍റെ അ​ടി​സ്ഥാ​ന​മ​ന്ത്ര​മെ​ന്നും ദാ​രി​ദ്ര്യ ​ല​ഘു​ക​ര​ണ​ത്തി​നും തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹാ​ര​ത്തി​നും ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ൾ കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സ​ഹാ​യം ക​വ​റി​ലാ​ക്കി ന​ല്കി സു​സ്ഥി​ര വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​കി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഡോ. ​യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.


വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ഈ​ശോ മാ​ത്യു, സ​ഭാ ട്ര​സ്റ്റി ആ​ൻ​സി​ൽ സ​ഖ​റി​യ, വി​ക​സ​ന​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ.​ മോ​ൻ​സി വ​ർ​ഗീ​സ്, ട്ര​ഷ​റാ​ർ ബി​നു വി. ​ഈ​പ്പ​ൻ, ഭ​ദ്രാ​സ​ന വി​ക​സ​ന സം​ഘം വൈ​സ് പ്ര​സി​ഡന്‍റ് റ​വ. തോ​മ​സ് പി. ​കോ​ശി, സെ​ക്ര​ട്ട​റി ബെ​ന്നി പു​ത്ത​ൻപ​റ​മ്പി​ൽ, മാ​ർ​ത്തോ​മ്മ സ​ഭ ചെ​ങ്ങ​ന്നൂ​ർ - മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. സാം​സ​ൺ എം. ​ജേ​ക്ക​ബ്, കേ​ന്ദ്ര മാ​നേ​ജിം​ഗ് ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ളാ​യ​ തോ​മ​സ് ഏ​ബ്ര​ഹാം, സാം ​മു​ള്ളം​കാ​ട്ടി​ൽ, ടി. ​രാ​ജേ​ഷ്, ഭ​ദ്രാ​സ​ന ട്ര​ഷ​റാ​ർ മ​നോ​ജ് ഡേ​വി​ഡ് കോ​ശി, റ​വ. രാ​ജി​വ് ദാ​നി​യേ​ൽ, റ​വ. സി​ജോ ശ​മു​വേ​ൽ ജോ​യി​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.