ആ​ടു​ക​ളെ മോ​ഷ്ടി​ച്ചു ക​ട​ത്തു​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍
Friday, July 19, 2024 2:46 AM IST
അ​ടൂ​ര്‍: ആ​ടു​ക​ളെ മോ​ഷ്ടി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പോ​ലീസ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ല കു​ള​ക്കാ​ട് യ​മു​ന ന​ഗ​റി​ല്‍ ദ​ര്‍​ശ​ന ഭ​വ​നം വീ​ട്ടി​ല്‍ സ്റ്റോ​യി വ​ർ​ഗീ​സി​നെ​യാ​ണ് (30) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ നി​ല​വി​ല്‍ പ​ന്ത​ളം പ​റ​ന്ത​ല്‍ ആ​തി​ര​മ​ല അ​ര്‍​ച്ച​ന ഭ​വ​ന​ത്തി​ലാ​ണ് താ​മ​സി​ച്ചു​വ​രു​ന്ന​ത്. പ​ള്ളി​ക്ക​ല്‍ പ​ഴ​കു​ളം പു​ള്ളി​പ്പാ​റ രാ​ജീ​വ് ഭ​വ​നം ബാ​ല​ന്‍റെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യ ‌മൂ​ന്ന് ആ​ടു​ക​ളെ മോ​ഷ്ടി​ച്ചു​ക​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ജൂ​ണ്‍ 22ന് ​രാ​ത്രി​യാ​ണ് ആ​ടു​ക​ളെ മോ​ഷ്ടി​ച്ച് കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. 40,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു. പ്ര​തി സ്ഥി​ര​മാ​യി ആ​ടു​ക​ളെ മോ​ഷ്ടി​ക്കു​ന്ന​യാ​ളാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വെ​ളി​വാ​യി​ട്ടു​ണ്ട്.


പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍ നോ​ക്കിവ​ച്ച ശേ​ഷം രാ​ത്രി വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി​യാ​ണ് ആ​ടു​ക​ളെ മോ​ഷ്ടി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാക്കം നി​ല്‍​ക്കു​ന്ന​തും ആ​ടു​ക​ളെ വ​ള​ര്‍​ത്തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​രു​മാ​യ ആ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.

അ​ടൂ​ര്‍ ഡി ​വൈ​എ​സ്പി ജ​യ​രാ​ജി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ടൂ​ര്‍ എ​സ്എ​ച്ച്ഒ ശ്യാം ​മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്ഐ മാ​രാ​യ എ.​പി. അ​നീ​ഷ്, എം. ​മ​നീ​ഷ്, ആ​ര്‍. സു​നി​ല്‍, രാ​ധാ​കൃ​ഷ്ണ​ന്‍ എ​സ് സിപിമാ​രാ​യ ശ്യാം, ​രാ​ഹു​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന സം​ഘ​മാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​ത്.