കാ​ടിന്‍റെ മ​ക്ക​ൾ​ക്ക് ആ​ഹ്ലാ​ദം ഇ​ര​ട്ടി​ച്ചു, "കാ​റും ബൈ​ക്കും' അ​ട്ട​ത്തോ​ട് സ്കൂ​ളി​ലും
Friday, July 19, 2024 2:46 AM IST
അ​ട്ട​ത്തോ​ട്: കാ​ടിന്‍റെ മ​ക്ക​ളും ഇ​നി നൂ​ത​ന ക​ളി​ക്കോ​പ്പു​ക​ൾ​ക്കൊ​പ്പം ഉ​ല്ല​സി​ച്ച് അ​ധ്യ​യ​നം ന​ട​ത്തും. അ​ട്ട​ത്തോ​ട് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഉ​ല്ല​സി​ക്കാ​ൻ കാ​റും ബൈ​ക്കു​മെ​ല്ലാം എ​ത്തി. അ​ട്ട​ത്തോ​ട് സ​ർ​ക്കാ​ർ ട്രൈ​ബ​ൽ സ്കൂ​ളി​ന് പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ടം ല​ഭി​ച്ച​തോ​ടെ വി​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളെ സ്കു​ളി​ലെ​ത്തി​ക്കു​വാ​ൻ വി​നോ​ദ വി​ജ്ഞാ​ന ഉ​പാ​ധി​യാ​യാ​ണ് ചെ​ന്നൈ​യി​ൽ നി​ന്നും ബ​ഹു​വ​ർ​ണ ആ​ധു​നി​ക ഇ​ല​ക്ട്രി​ക് കാ​റും സ്കൂ​ട്ട​റും സ്കൂ​ളി​ലെ​ത്തി​യ​ത്.

വ​ന​ത്തി​ൽ അ​ധി​വ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ മാ​താ​പി​താ​ക്ക​ൾ തേ​ൻ, കു​ന്തു​രു​ക്കം, ഔ​ഷ​ധ​ങ്ങ​ൾ ഇ​വ ശേ​ഖ​രി​ക്കാ​ൻ കാ​ട് ക​യ​റി​യാ​ൽ ആ​ഴ്ച​ക​ളോ​ളം കു​ട്ടി​ക​ളും സ്കൂ​ളി​ൽ വ​രാ​റി​ല്ല. കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ പ​ഠ​നം മു​ട​ക്കു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. സ്ഥി​ര​മാ​യി കു​ട്ടി​ക​ളെ സ്കൂളി​ലെ​ത്തി​ക്കു​വാ​ൻ താ​ത്പ​ര്യം ജ​നി​പ്പി​ക്കു​വാ​ൻ ഇ​ത്ത​രം ക​ളി​ക്കോ​പ്പു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​ജു തോ​മ​സ് അ​മ്പൂ​രി​യു​ടെ താ​ത്പ​ര്യ പ്ര​കാ​ര​മാ​ണ് ഇ​വ എ​ത്തി​യ​ത്.

ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി വി​ദ്യാ​ഭ്യാ​സ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഗു​ഡ് സ​മ​രി​റ്റ​ൻ ചാ​രി​റ്റ​ബി​ൾ ആ​ൻ​ഡ് റി​ലീ​ഫ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഫാ.​ ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ലിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​ന്നൈ​യി​ൽ ക​ളി​ക്കോ​പ്പു​ക​ൾ എ​ത്തി​ച്ചുന​ൽ​കി​യ​ത്.


അ​ട്ട​ത്തോ​ട് സ്കൂ​ളി​ൽ ടെ​ലി​വി​ഷ​ൻ, ഫ്രി​ഡ്ജ്, യൂ​ണി​ഫോം അ​ല​ക്കി തേ​ച്ച് ന​ൽ​കു​വാ​ൻ വാ​ഷിം​ഗ് മെ​ഷീ​ൻ, ഇ​സ്തി​രിപ്പെട്ടി ഇ​വ​യും ഇ​തി​നോ​ട​കം എ​ത്തി​ച്ചി​ട്ടു​ണ്ട്. യൂ​ണി​ഫോം തു​ട​ങ്ങി വി​വി​ധ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ങ്ങ​ളും ആ​രോ​ഗ്യ പ​രി​പാ​ല​ന കി​റ്റു​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി സൊ​സൈ​റ്റി എ​ത്തി​ച്ചു ന​ൽ​കി​വ​രു​ന്നു​ണ്ട്.

കു​ട്ടി​ക​ൾ ഏ​റെ ഉ​ത്സാ​ഹ​ത്തോ​ടെ​യും ആ​ശ്ച​ര്യ​ത്തോ​ടെ​യു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച​ത്. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഫാ.​ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ൽ ക​ളി​ക്കോ​പ്പു​ക​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​ജു തോ​മ​സ് അ​മ്പൂ​രി​ക്ക് കൈ​മാ​റി. ബേ​ബി ജോ​ൺ മ​ണി​മ​ലേ​ത്ത്, ബി​ന്നി ശാ​മു​വേ​ൽ ത​ല​ക്കോ​ട്ട്, കെ.​എം. സു​ബീ​ഷ്. സി. ​അ​ഭി​ലാ​ഷ്, ആ​ശാ ന​ന്ദ​ൻ, എ​സ്. അ​മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.